Search This Blog

Monday, 10 September 2012

ഹായ് കൂട്ടുകാരെ ഞാന്‍ ആദ്യമായാണ് ഇവിടെ ഒരു ടിപ് ഇടുന്നത് ഈ ടിപ് പലര്‍ക്കും അറിയാമായിരിക്കും എന്നാലും എനിക്കിത് പുതിയ അറിവാണ് നമ്മുടെ കമ്പ്യൂട്ടറില്‍ സ്വകാര്യ ഫയലുകള്‍ സേവ് ചെയ്യാത്ത ആരും ഉണ്ടാകില്ല ഈ ഫയലുകള്‍ ഡിലീറ്റ് ചെയ്താലും കമ്പ്യൂട്ടറില്‍ നിന്നും പോകില്ല എന്ന് എത്ര ആള്‍ക്ക് അറിയാം നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന ഫയലുകള്‍ ഒന്നും തന്നെ കമ്പ്യൂട്ടറില്‍ നിന്നും പോകില്ല അവ കമ്പ്യൂട്ടറില്‍ തന്നെ കാണും
ഇങ്ങനെയുള്ള ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരു പാട് സോഫ്ട്വെയറുകള്‍ ഉണ്ട് ഇങ്ങനെ ഉള്ളപ്പോള്‍ കമ്പ്യൂട്ടര്‍ രിപേര്‍ ചെയ്യാന്‍ ഒരു സര്‍വീസ് സെന്‍റര്‍ ഇല്‍  കൊടുത്താല്‍ അവര്‍ ചിലപ്പോ ഡിലീറ്റ് ചെയ്ത ഫയലുകള്‍ റികവര്‍ ചെയ്തെടുതെന്നു വരും ഇങ്ങനെ ലീക്ക് ആകുന്ന വീഡിയോസ് ആണ് യൂടുബിലും മറ്റും വരുന്നത് അവയാണ് ചിലപെന്കുട്ടികളുടെ ജീവനെടുക്കുന്നത് 

ഇങ്ങനെ ഡിലീറ്റ് ആകാത്ത ഫയലുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്യാനുള്ള ഒരു വിദ്യ ആണിത് 
step1 : 

കീബോര്‍ഡില്‍ WIN Key + R അമര്‍ത്തി റണ്‍ ഓപ്പണ്‍ ചെയ്യുക 

step2 :

അതില്‍ CMD എന്ന് ടയ്പ്പ് ചെയ്തു എന്‍റര്‍ പ്രസ്‌ ചെയ്യ്തു ഓപ്പണ്‍ ചെയ്യുക 

Step3 :

Cmd യില്‍ cipher /W:C:\ എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് എന്റര്‍ ചെയ്യുക 

ഇതുപോലെ നിങ്ങളുടെ എല്ലാ ഡ്രൈവുകളും ചെയ്യുക 

ഉദാഹരണം 

c:\cipher /W:C:\
c:\cipher /W:D:\
c:\cipher /W:E:\

Sunday, 4 December 2011

മുല്ലപെരിയാര്‍


മുല്ലപ്പെരിയാർ ഭീതി നിഴലിക്കുന്ന അഞ്ച് ജില്ലകൾക്ക് മാത്രമാണിതിന്റെ ഭീഷണി എന്നതിനാൽ തങ്ങളെ അത് ബാധിക്കുന്നില്ല എന്നാണ് ബഹു ഭൂരിപക്ഷം വരുന്ന ആളുകൾ ധരിക്കുന്നത്. ചില ചോദ്യങ്ങൾ ഇത്തരക്കാരോട് ചോദിക്കുവാനുണ്ട്.

1. മുല്ലപ്പെരിയാറും ഇടുക്കിയും മരണം അലയടിക്കുന്ന ജലാശയങ്ങളാകുന്നത് നമ്മിൽ എത്ര പേർ മനസ്സിലാക്കി.?

2. മുല്ലപ്പെരിയാറും ഇടുക്കിയും തകരുമ്പോൾ നിശ്ശേഷം തകർന്ന് പോകുന്ന കേരളത്തിന്റെ നാലിലൊന്ന് വരുന്ന ജനവാസ പ്രദേശങ്ങൾ പിന്നിട് വീണ്ടെടുക്കപ്പെടാൻ തീരെ സാധികാതവണ്ണം ഒരു ജലാശയമോ ചതുപ്പ് പ്രദേശമോ മാറുമെന്ന സാധ്യതയും അത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നും എത്ര പേർക്കറിയാം.?

3. ദുരന്തം നിങ്ങളുടെയോ ബന്ധുക്കളുടെയോ ജീവനും സ്വത്തിനും ഹാനിവരുത്തില്ലെങ്കിലും, ചാലക്കുടി മുതൽ വൈക്കം, ആലപ്പുഴ, നേര്യമംഗലം മുതൽ എറണാകുളം വരെയും ഉണ്ടാകാവുന്ന ജലാശയം നിങ്ങളൂടെ ജീവിതത്തെ ബാധിക്കില്ല എന്നാണോ ചിന്തിക്കുന്നത്.?

4. ഈ ദുരന്തത്തിൽ തകരുന്ന കൊച്ചി സ്പെഷ്യൽ ഇക്കണോമിക് സോൺ, വല്ലാർപാടം കണ്ടെയ്നർ ടെർമിനസ്, ഷിപ് യാർഡ്, ഇന്ധന പൈപ് ലൈനുകൾ, സ്റ്റോറേജുകൾ, റിഫൈനറി, ഓയിൽ ടാങ്കർ കണ്ടെയ്നർ ബർത്തുകൾ എന്നിവ നിങ്ങളുടെ ജീവിതത്തെ ഒരളവിലും ബാധിക്കുന്നില്ലയെന്നാണോ. ?

5. ദുരന്തശേഷം നശീക്കുകയോ, പ്രവർത്തനക്ഷമമല്ലാതാവുകയോ ചെയ്യുന്ന, മൂലമറ്റം, നേര്യമംഗലം, ഇടമലയാർ, കല്ലാർകുട്ടി, ലോവർപെരിയാർ തുടങ്ങിയ പവർ ഹൌസുകൾ നിലച്ചാൽ കേരളം പതിറ്റാണ്ടുകളിലേക്ക് അന്ധകാരത്തിൽ മുഴുകിയാൽ നിങ്ങളെ ബാധിക്കില്ലേ.?

6. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നാഷണൽ ഹൈവേകൾ, സതേൺ റയിൽ വേ, എന്നിവയൊക്കെ തൂത്ത് മാറ്റപ്പെടൂമ്പോൾ നിങ്ങളെ അത് ബാധിക്കുകയില്ലേ.?

7. കേരളത്തിന് നെല്ലും, ചെമ്മീനും മീനുമെല്ലാം നൽകുന്ന കുട്ടനാടും, കൊച്ചിയും, ചെറായിയും, ഞാറക്കലും കൊടൂങ്ങല്ലൂരും, നാണ്യവിളകളും സുഗന്ധവിളകളും നൽകുന്ന ഇടൂക്കി കോട്ടയം ജില്ലകളും പ്രളയത്തിലാണ്ട് കുത്തിയൊലിച്ച് പോയാൽ നിങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നാണോ.?

8. ഇത്തരമൊരു ദുരന്തമുണ്ടാക്കുന്ന ഊർജ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ കരകയറാൻ വീണ്ടുമൊരു ഇരുപത് വർഷമെടുക്കും എന്ന അറിവ് നിങ്ങൾക്ക് ആവശ്യമില്ലേ.?

9. വിവിധ കേന്ദ്ര സർക്കാർ, അർത്ഥസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഈ ചലനങ്ങളൊന്നുമറിയാതെ പേനയുന്തുന്ന സർക്കാർ ബാബുമാരെ മലവെള്ളം വെറുതെ വിടുമെന്നാണോ.? അതോ നിങ്ങൾക്ക് അരോഗ്യ പാക്കേജ് കിട്ടുമെന്നാണോ.?

10. പൂർണമായും മുല്ലപ്പെരിയാറിലെ നീരുപയോഗിച്ച് പഴവും പച്ചക്കറിയും പാലും മുട്ടയും മാംസവും ഉതപാദിപ്പിക്കുന്ന തമിഴ്നാട്ടീലെ അഞ്ച് ജില്ലകൾ നിതാന്തമായ വരൾചയിലേക്കും വറുതിയിലേക്കും നീങ്ങിയാൽ മുല്ലപ്പെരിയാർ ദുരന്ത ശേഷം ജീവിച്ചിരിക്കുന്ന നിങ്ങളെ അതൊന്നും ബാധിക്കില്ലന്നാണോ.?

11. ദുരന്തവും ദുരന്ത ശേഷമുള്ള നരകാവസ്ഥയും ലൈവ് ആയി കാണാൻ കരണ്ടില്ലാതാകുന്നതിന്റെയും, രാത്രിയിൽ ഫാനും എ സിയും പ്രവർത്തിപ്പിക്കാനാവത്തതിന്റെ അരിശവും നിങ്ങൾ ആരോട് തീർക്കും.?

12.ദുരന്തശേഷം പരുന്തും കാക്കയുമൊക്കെ ശവം കൊത്തിപ്പറിക്കുന്ന മരണത്തിന്റെ ചതുപ്പിൽ നിന്നുയരുന്ന പകർച്ച വ്യാധികൾ നിങ്ങളെ ബാധിക്കില്ലയെന്നാണോ.?

13. നിങ്ങളൂടെ കണ്മുന്നിലൂടെ ലക്ഷക്കണക്കിനു ജീവനുകൾ ഒലിച്ച് പോകുന്നതും, കൊച്ചി എന്ന് നിങ്ങൾ അഹങ്കരിച്ച് ഒരു ഭൂപ്രദേശമുൾപ്പടെ കേരളക്കരയുടെ ഒരു ഭാഗം തുടച്ച് നീക്കപ്പെടൂം എന്ന ഒരു ഓർമ്മപോലും നിങ്ങളെ ബാധിക്കുന്നില്ലയെന്നോ..? അങ്ങിനെയെങ്കിൽ “നിങ്ങൾ മനുഷ്യനായിരിക്കല്ല”“ ഒരുപക്ഷെ. അഥവാ മനുഷ്യനെങ്കിൽ “മനുഷ്യനായിരിക്കുന്നതിൽ അർത്ഥവുമില്ല”. ഇതൊക്കെ നീങ്ങൾ അഞ്ച് ജില്ലക്കാരുടെ പ്രശ്നം അത് നോക്കാൻ രാഷ്ട്രിയ കക്ഷികളും സർക്കാരുമില്ലേ, എന്നൊക്കെ ചർച ചെയ്ത് സമയം കളയുന്ന നിങ്ങൾക്ക് മുന്നിൽ ഈ ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ നിൽകും ഇപ്പോൾ. അരുതാത്തത് സംഭവിച്ചൽ ഈ ചോദ്യങ്ങൾ സത്യങ്ങളായി നിങ്ങളൂടെ വീടുകളിലേക്കെത്തും. മരിച്ചൊടൂങ്ങുന്ന 30 ലക്ഷം ജനങ്ങൾ മരിക്കുമെന്നേയുള്ളു. ഏതാനും മണീക്കുറുകൾകൊണ്ട്. അവശേഷിക്കുന്ന നിങ്ങൾ അക്ഷരാർഥത്തിൽ നരകമായിരിക്കും നേരിടൂക. വിലക്കയറ്റുവും, ഇന്ധനമില്ലായ്മയും, പകർച വ്യാധികളും അങ്ങനെ അങ്ങനെ എന്തെല്ലാം. അന്ന് നിങ്ങൾ തിരിച്ചറിയും “ഇന്ന് ഉണർന്ന് പ്രവർത്തിക്കാഞ്ഞതിന്റെ ശാപം....

Sunday, 16 October 2011

പെണ്ണ് കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.


പെണ്ണ് കാണാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. 

പെണ്‍കുട്ടിയുടെ ദേഹത്ത് കൊന്ത, ഏലസ്സ്, ചരട്, മുതലായവ ഉണ്ടോ എന്ന് പ്രത്യേകം നോക്കണം. നല്ല സംസ്കാരത്തില്‍ വളര്‍ന്ന പെണ്‍കുട്ടികളുടെ ലക്ഷണമാണ്. അത് സ്ഥിരമായിട്ട് അമ്പലത്തിലോ പള്ളിയിലോ പോകുന്ന പെണ്‍കുട്ടിയാണെന്ന് വീട്ടുകാര്‍ പറയുകയാണെങ്കില്‍ തിരിച്ചു പോകുന്ന വഴിയില്‍ അവിടെയൊന്ന് കേറി പൂജാരി , കൊച്ചച്ചന്‍ ഈതു പ്രയക്കരനാണെന്ന് നോട്ടു ചെയ്യണം. സൂക്ഷിച്ചാല്‍ ദുക്കിക്കണ്ട

പിന്നെ 

ചായ തരുമ്പോള്‍ വലതുകയ്യില്‍ നെയില്‍ പോളിഷ് ഇട്ടിട്ടുണ്ടോ എന്ന് നോക്കണം. അടുക്കളയില്‍ കേറി നന്നായിട്ട് പണിയെടുക്കുന്ന പെണ്ണ് ആണെങ്കില്‍  ഒന്നുകില്‍ നെയില്‍ പോളിഷ് ഇട്ടിട്ടുണ്ടാകില്ല അല്ലെങ്ങില്‍ അത് അവിടെയും ഇവിടെയുമൊക്കെ പൊളിഞ്ഞു പോയിട്ടുണ്ടായിരിക്കും. നന്നായി നെയില്‍ പോളിഷ് ഇട്ടിട്ടുള്ള പെണ്ണിനെ കെട്ടിയാല്‍ കഞ്ഞി കുടിച്ചു ജീവിക്കാന്‍ പറ്റില്ല. 

പിന്നെ 

ചായ തരുമ്പോള്‍ പെണ്‍കുട്ടിയുടെ കയ്യ് വിറക്കുന്നുണ്ടോ എന്ന് നോക്കണം. കുലീനതയുടെ അത്യുത്തമ ലക്ഷണമാണ് അത്. കയ്യ് വിരക്കുന്നില്ലെങ്കില്‍ അവളെ ഒന്ന് തറപ്പിച്ചു നോക്കുക. എന്നിട്ടും കയ്യ് വിരക്കുന്നില്ലെങ്കില്‍ അവളെ കെട്ടിയാല്‍ വിറക്കാന്‍ പോകുന്നത് തനയിരിക്കും എന്ന് അറിയുക.



                                                                                                    കടപ്പാട്             

                                                                                               ആരോടും ഇല്ല  

Monday, 18 July 2011

യാത്ര.......................

ഒരിക്കലും പിരിയരുതെന്നുള്ള ആഗ്രഹത്തോടെ കണ്ടുമുട്ടിയവരാണ് നമ്മളെല്ലാവരും പക്ഷെ ദൈവം എന്തോ നേരത്തെ തീരുമാനിച്ചിരിക്കുന്നു
പിരിയാതിരിക്കാന്‍ ആവതും ശ്രമിച്ചാലും ഒരിക്കലും പിരിയാതിരിക്കാന്‍ കഴിഞ്ഞെന്നു വരില്ല
അടുക്കാനായി എത്ര ശ്രമിച്ചാലും അടുക്കാനും സാദിക്കില്ല ഒരിക്കലും പിരിയില്ലെന്ന് കരുതി ഒന്ന് ചേരുന്നവര്‍ വളരെ വേഗം വേര്‍പാടിന്റെ നോവറിയുന്നു
പിരിയാനായ്‌ ദൈവം കാണിച്ചതും നമ്മളെ ആയിരുന്നു... സ്വാര്‍ത്ഥതയില്ലാതെ സംസാരിച്ചു എങ്കിലും അതിനു കഴിയാതെ വരുന്നു
മനസ്സിന്റെ കോണില്‍ നിന്നും ആരോ മന്ദ്രിക്കുന്നു ഇടറിയ സ്വരത്തില്‍ വേര്‍പാടിന്റെ വേദനയെക്കുറിച്ച് കണ്ണുകള്‍ നിറഞ്ഞു ഒഴുകാതിരിക്കാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു മനസ്സിലെ വിങ്ങലിന്റെ ആഴം കൂടിയപ്പോള്‍ പിടിച്ചു നില്ക്കാന്‍ കഴിയുമായിരുന്നില്ല അതില്‍നിന്നു ഒരു മോചനത്തിനായി ഞാന്‍ അലിഞ്ഞു ചേര്‍ന്നത്‌ ഇരുളിന്റെ നിശബ്ദതയിലെക്കായിരുന്നു ഇനിയും എന്നെ ആ ഓര്‍മ്മകള്‍ അലട്ടാതിരിക്കാന്‍ ഒന്നും ഓര്‍ക്കാതിരിക്കാന്‍ ഇതോടെ എല്ലാം തീരണം
ഒരു മാത്ര നേരത്തേക്ക് പോലും ഒന്നും ഓര്‍ക്കാതെയുള്ള ഒരു ഒളിച്ചോട്ടം അഗദമായ നിശബ്ദതയിലേക്ക് ഒരിക്കലും ഉണരാതെ മറ്റേതോ ലോകത്തേക്കുള്ള
യാത്രയുടെ ഇടനീണ്ട വഴിതാരയിളുടെ അങ്ങനെ ഒഴുകി ഒഴുകി ......................

                                                                              Bye @chuz........................

Friday, 15 July 2011



സ്വപ്നങ്ങളെല്ലാം സത്യമാകുന്ന ഒരു ലോകവും കാത്ത് ആയിരം കാതം ഞാന്‍ ഇരിക്കും ഞാന്‍ മണ്ണിനോടലിഞ്ഞു ചേര്‍ന്നാലും എന്‍റെ സ്വപ്നങ്ങള്‍ക്ക് മരണമില്ല ഒടുവില്‍ എല്ലാം അറിഞ്ഞു നീ വരുമ്പോഴേക്കും എന്‍റെ ചിതലരിച്ച സ്വപ്നങ്ങളെ നിനക്ക് കാണാം അപ്പോഴും അതിന്‍റെ ഏതോ ഒരു മൂലയില് നിന്‍റെ രൂപം സ്പടികകഷ്ണം പോലെ തിളങ്ങും ... അന്ന് എല്ലാരും ഒന്ന് പോലെ പറയും ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നെന്നു


Bye Achuz............................


അറിയാതെ പെയ്തുകൂട്ടിയ
ആ പ്രണയതീരത്തില്‍ ഒരു കുട്ടിയെപോലെ അലയുന്ന കാഴ്ചയ്ക്ക് ഒരു നോട്ടമായി മാറി ഞാന്‍...
പുതിയ മട്ടുപ്പാവിലേക്ക് മരുപ്പച്ചതേടി നീ അകലുമ്പോള്‍ നിന്നെ ഉപദേശിക്കാന്‍ ഞാന്‍ ആരോ..
അറിയാതെ വീണ്ടും ഒരു വേദനയോടെ ആണേലും കാത്തിരിക്കുന്നു എന്നുള്ളില്‍ വിരിയുന്ന നിന്‍ പാല്‍ പുഞ്ചിരുമായി നിന്‍ മുഖം ഒരോര്‍മയായി മാറിയിട്ടും ഇന്നും ഒരു അക്ഷയപാത്രം പോലെ....നിന്‍റെ സൗഹൃതം എന്നും ഒരു തണലായിരിക്കട്ടെ ....

നിന്റെ ഓര്‍മകളുടെ കൂട്ടുളള ഈ വീഥിയില്‍ എന്റെ അവസാന ദലവും കൊഴിഞ്ഞു വീഴുന്നു....
പുനര്‍ജനിക്കാന്‍ ഇനിയെങ്കിലും നിന്റെ ഹൃദയത്തിന്റെ ഒരു കോണ്‍ കിട്ടിയിരുന്നെങ്കില്‍...
വാനംബാടിയായി ഞാന്‍ ഇനിയും നിന്റെ അരുകില്‍ കൂടുവച്ചു പാര്‍ക്കും...
എന്നും നിന്റെ കണ്മുന്‍പില്‍

Bye Achuz.......................

Thursday, 14 July 2011

ക്യാമ്പസ് പ്രണയങ്ങള്‍‌


ഓരോ
ക്യാമ്പസ് പ്രണയവും
അവിടുത്തെ വരണ്ട മണല്‍‌ത്തരികളെ
നനച്ചു കടന്നു പോകുന്ന
നനുത്ത വേനല്‍‌ മഴകളാണ്...

എന്നാല്‍‌,
ഓരോ
നഷ്ട പ്രണയവും
ആ ക്യാമ്പസ്സിനെ കണ്ണീരണിയിക്കുന്ന
മരണ ദൂതുകളാണ്...

***************************************

ക്യാമ്പസ്സുകളില്‍‌ മൊട്ടിട്ട്
വിരിഞ്ഞു സുഗന്ധം പരത്തുന്ന
പ്രണയ പുഷ്പങ്ങളെത്ര....
വിടരും മുന്‍‌പേ
കൊഴിഞ്ഞു വീണവയെത്ര...

പക്ഷേ,
ക്യാമ്പസ്സുകള്‍‌ക്ക് അധികവും പറയാനുള്ളത്
കൊഴിഞ്ഞ പൂക്കളുടെ കഥകളായതെന്തേ...?

♫ സോദരീ, നിനക്കായ്... ♫



ഏതു ജന്മത്തിലോ ഞാന്‍‌ ചെയ്ത പുണ്യത്തിന്‍‌ വരപ്രസാദമായ് ലഭിച്ച സോദരീ... ഈ ജന്മശേഷവും ജന്മാന്തരങ്ങളില്‍‌ എന്റെ സഹോദരിയായ് നീ വരില്ലേ...
ഒരു നിയോഗമായ് കണ്ടു മുട്ടീ, പിന്നെ എന്തിനെന്നറിയാതെ കൂട്ടുകൂടി... രക്തബന്ധത്തിനുമപ്പുറം കിട്ടിയ ജന്മസാഫല്യമായ് നീ മാറി...
കൊച്ചു ദു:ഖങ്ങളും‌ പങ്കു വച്ചൂ, പിന്നെ പൊട്ടിച്ചിരികളില്‍‌ കൂട്ടുകൂടി.... ഒരു കൊച്ചുസോദരിയില്ലെന്ന ദു:ഖവും നിന്റെ സാമീപ്യത്തില്‍‌ ഞാന്‍‌ മറന്നൂ...
വെവ്വേറെ നാട്ടിലാണിന്നു നാമെങ്കിലും അറിയുന്നു‌ നിന്‍‌ സ്നേഹ സാമീപ്യമെന്നും... ഇനിയുള്ള കാലം നാം കാണുകില്ലെങ്കിലും അടരാതിരിക്കട്ടെ ഈ സ്നേഹ ബന്ധനം...

സൌഹൃദങ്ങള് നശിക്കുന്നതെങ്ങനെ?

സൌഹൃദങ്ങള് നശിക്കുന്നതെങ്ങനെ?

കൂട്ടുകാരേ
എങ്ങനെയാണ് നല്ല സൌഹൃദങ്ങള്‍‌ പോലും നശിക്കുന്നത് എന്നു നിങ്ങള്‍‌ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?
വളരെ അടുപ്പമുള്ള രണ്ടു സുഹൃത്തുക്കള്‍‌ കുറെ നാളുകള്‍‌ കാണാതിരിക്കുന്നു എന്നു കരുതുക അതിനിടയില്‍‌ അവര്‍‌ക്കു പരസ്പരം ബന്ധപ്പെടാന്‍‌ കഴിയുന്നില്ല.
അങ്ങനെ കുറെ നാള്‍‌ കഴിഞ്ഞ് അതിലൊരാള്‍‌ക്ക് അപരന്റെ ഫോണ്‍‌ നമ്പറോ മറ്റോ കിട്ടുന്നു. പെട്ടെന്നുണ്ടാകുന്ന ആവേശത്തില്‍‌ അയാള്‍‌ നേരമോ കാലമോ നോക്കാതെ അപരനെ ബന്ധപ്പടാന്‍‌ ശ്രമിക്കുന്നു നിര്‍‌ഭാഗ്യവശാല്‍‌ അയാള്‍‌ അപ്പോള്‍‌ ഒഴിവാക്കാനാകാത്ത വിധം തിരക്കിലായി പോകുന്നു എന്നും കരുതുക. അവര്‍‌ക്കു സംഭാഷണം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വരുന്നു...
പിന്നീട് ഒരു പക്ഷേ രണ്ടാമനും ഇതേ അവസ്ഥ വന്നേക്കാം. എങ്ങനെയായാലും പിന്നീട് ഇവര്‍‌ പരസ്പരം വിളിക്കാന്‍‌ മടിക്കുന്നു. മറ്റേയാള്‍‌ തിരക്കിലായിരിക്കുമെങ്കിലോ താന്‍‌ മറ്റെയാളെ ശല്യപ്പെടുത്തുകയാണെങ്കിലോ എന്നെല്ലാമുള്ള സന്ദേഹം തന്നെ കാരണം
അങ്ങനെ കുറച്ചു നാളുകള്‍‌ കഴിയുമ്പോള്‍‌ ഓരോരുത്തരും കരുതാന്‍‌ തുടങ്ങുന്നു, ഇനി ആദ്യം മറ്റെയാള്‍‌ തന്നെ വിളിക്കട്ടെ എന്നിട്ടാകാം ഞാന്‍‌ തിരിച്ചു വിളിക്കുന്നത് എന്ന്
അങ്ങനെ കൂറെ നാളുകള്‍‌ കൊണ്ട് നാമറിയാതെ നമ്മുടെ ഉള്ളില്‍‌ നമ്മുടെ പ്രിയ സുഹൃത്തിനോട് പരിഭവത്തില്‍‌ നിന്നും ഉടലെടുക്കുന്ന ഒരു അകല്‍‌ച്ചയും പിണക്കവുമെല്ലാം രൂപപ്പെടുന്നു.അങ്ങനെ ക്രമേണ ആ ബന്ധത്തില്‍‌ വിള്ളലുകള്‍‌ വീഴുന്നു. അത് വലിയൊരു സുഹൃദ് ബന്ധത്തിന്റെ നാശത്തിനു തന്നെ കാരണമാകുന്നു
അതു കൊണ്ട് ചങ്ങാതിമാരേ.
ഇന്നു തന്നെ നമ്മുടെ പഴയ സുഹൃത്തുക്കളുടെ വിലാസവും ഫോണ്‍‌ നമ്പറുകളുമെല്ലാം തപ്പിയെടുത്ത് അവരുമായുള്ള സുഹൃദ്ബന്ധം പുതുക്കാന്‍‌ ശ്രമിക്കൂ. ഇടയ്ക്കിടെ നമ്മുടെ തിരക്കുകള്‍‌ക്കിടയിലും ഇതിനായി ഒരല്‍‌പ്പ സമയം മാറ്റി വയ്ക്കൂ
നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ
അയഞ്ഞ കണ്ണികള്‍‌ മുറുക്കാന്‍‌ ശ്രമിക്കാം...
നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ
സ്പന്ദനങ്ങള്‍‌ എന്നെന്നും നില നിര്‍‌ത്താന്‍‌ ശ്രമിക്കാം...
നമുക്കു നമ്മുടെ സൌഹൃദങ്ങളുടെ
വെളിച്ചം കെട്ടുപോകാതെ നില നിര്‍‌ത്താം.
നമുക്ക് നമ്മുടെ സൌഹൃദങ്ങള്‍‌ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാം...
നമുക്കും നമ്മുടെ സുഹൃത്തുക്കള്‍‌ക്കും ഇടയില്‍‌ അകലം ഇല്ലാതിരിക്കട്ടെ!

ഇനി വര്‍ഷക്കാലം

ഇനി വര്‍ഷക്കാലം

നാട്ടില്‍ മദ്ധ്യ വേനലവധിയായി പറയപ്പെടുന്ന ഏപ്രില്‍ മെയ് മാസങ്ങള്‍ പേരു സൂചിപ്പിയ്ക്കും പോലെ തന്നെ പൊതുവേ ചൂടുകാലമാണ്. എങ്കിലും ആ കൊടും ചൂട് അവസാനിയ്ക്കുമ്പോഴേയ്ക്കും തുടങ്ങും മഴക്കാലം. സാധാരണ മെയ് അവസാനത്തോടെ തന്നെ ആയിരിയ്ക്കും വര്‍ഷക്കാലത്തിന്റെ ആരംഭം. ജൂണ്‍ മാസത്തില്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്ന ദിവസമാകുമ്പോഴേയ്ക്കും വര്‍ഷക്കാലം ഇടവപ്പാതി എന്ന ഓമനപ്പേരില്‍ അതിന്റെ തനിനിറം കാട്ടിത്തുടങ്ങിയിട്ടുമുണ്ടാകും.
പക്ഷേ, ഇപ്പോ ഈ പോസ്റ്റില്‍ ഞാന്‍ പറയാനുദ്ദേശ്ശിച്ചത് ചൂടുകാലത്തെയോ മഴക്കാലത്തെയോ പറ്റി അല്ല. ഇതിപ്പോള്‍ ഞാന്‍ പറഞ്ഞാലും ഇല്ലെങ്കിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ള കാര്യവുമാണല്ലോ. മറ്റൊരു വിശേഷം അറിയിയ്ക്കാനാണ് വന്നത്. അത് വേറൊന്നുമല്ല, വരുന്ന മാസം (മെയ് 22 ന്) ഞാന്‍ വിവാഹിതനാകുകയാണ്. അങ്ങനെ എന്റെ ബാച്ചിലര്‍ ജീവിതത്തിനും അവസാനമാകുന്നു. പെണ്‍കുട്ടിയുടെ പേര് വര്‍ഷ. അതായത്, ഒരര്‍ത്ഥത്തില്‍ വരുന്ന മെയ് അവസാനത്തോടെ എന്റെ ജീവിതത്തിലും 'വര്‍ഷ'ക്കാലം തുടങ്ങുകയായി ...

ഉടനേയൊരു വിവാഹം എന്ന ചിന്തയൊന്നും മനസ്സിലുണ്ടായിരുന്നതേയില്ല. പക്ഷേ രണ്ടര വര്‍ഷം മുന്‍പ് ചേട്ടന്റെ വിവാഹം കഴിഞ്ഞതോടെ എല്ലാവരുടെയും നോട്ടം എന്നിലായി (പ്രത്യേകിച്ചും നാട്ടിലെ ബ്രോക്കര്‍മാരുടെ). ഒരുവിധം ഇത്രനാളും ഓരോ ന്യായങ്ങള്‍ പറഞ്ഞ് പിടിച്ചു നിന്നതായിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോരോന്നായി വിവാഹം കഴിച്ചു കഴിഞ്ഞതോടെ വീട്ടില്‍ പറഞ്ഞു നില്‍ക്കാനുള്ള അവസാന പിടിവള്ളിയും നഷ്ടപ്പെട്ടു. എങ്കിലും കഴിഞ്ഞ വര്‍ഷം വരെ ഓരോന്ന് പറഞ്ഞ് വീട്ടുകാര്‍ക്ക് പിടി കൊടുക്കാതെ നിന്നു, കാരണം മനസ്സു കൊണ്ട് ഒരു വിവാഹത്തിന് തയ്യാറെടുത്തിരുന്നില്ല. പക്ഷേ, കഴിഞ്ഞ വര്‍ഷം ഓണാവധിയ്ക്ക് ബന്ധുക്കള്‍ എല്ലവരും ഒത്തു ചേര്‍ന്നപ്പോള്‍ രക്ഷയില്ലെന്നായി. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ, തൃപ്തികരമായ ഒരു മറുപടിയും പറയാനാകാതെ ഞാനും പതറി. എങ്കിലും അവസാനം അവരുടെയൊക്കെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു എനിയ്ക്കും വഴങ്ങേണ്ടി വന്നു. എന്നാലും തിരക്കൊന്നും വേണ്ട, വല്ല ആലോചനയും വന്നാല്‍ കൊള്ളാവുന്നതാണെങ്കില്‍ ആലോചിയ്ക്കാം എന്ന വ്യവസ്ഥയില്‍ ഒപ്പു വച്ച് കൊണ്ട് തല്‍ക്കാലം ഞാനവിടെ നിന്ന് തലയൂരി.

പക്ഷേ, അവരുണ്ടോ വിടുന്നു... ഞാനൊന്ന് ഓകെ മൂളാന്‍ കാത്തിരിയ്ക്കുകയായിരുന്നു എല്ലാവരും. അപ്പോഴേ അവര്‍ക്കെല്ലാം എന്റെ കണ്ടീഷന്‍സൊക്കെ അറിയണം. അങ്ങനെ ഒന്ന് അതു വരെ പ്ലാന്‍ ചെയ്തില്ലായിരുന്നെങ്കിലും മറുപടി പറയാന്‍എനിയ്ക്കത്ര കാത്തിരിയ്ക്കേണ്ടി വന്നില്ല. കാരണം അങ്ങനെ അധികം കണ്ടീഷന്‍സൊന്നും എനിയ്ക്കുണ്ടായിരുന്നില്ല എന്നതു കൊണ്ടു തന്നെ. ഒരു സാധാരണ പെണ്‍കുട്ടി ആയിരിയ്ക്കണം, മിനിമം ഡിഗ്രി വരെ എങ്കിലും വിദ്യാഭ്യാസം ഉണ്ടായിരിയ്ക്കണം, നാട്ടില്‍ നിന്ന് ഒരുപാട് ദൂരെ നിന്നുള്ള ആലോചന ആകരുത് എന്നീ സാധാരണ നിബന്ധനകള്‍ക്കൊപ്പം ഒരേയൊരു കാര്യമാണ് എടുത്തു പറഞ്ഞത്. പെണ്‍കുട്ടിയുടെ ഉയരം! എനിയ്ക്ക് ആവശ്യത്തിലേറെ ഉയരമുള്ളതിനാല്‍ (കാര്യം 186 സെ.മീ (6.1 അടി)ഉണ്ടെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ലാട്ടോ) പെണ്‍കുട്ടിയ്ക്കും മിനിമം ഒരു 165സെ.മീ. (5. 5 അടി) എങ്കിലും വേണം എന്നു മാത്രം. അപ്പോഴേ അവരെല്ലാവരും കൂടെ എന്നെ തിന്നാന്‍ വന്നു. ഈ 6.1 എന്നു പറയുന്നതൊക്കെ ലോകത്തെങ്ങുമില്ലാത്ത ഉയരമാണെന്നും പറഞ്ഞ് എല്ലാവരും കൂടെ എന്നെ കളിയാക്കി. പെണ്‍കുട്ടിക‌ള്‍ക്ക് 160 സെ.മീ. പോലും നല്ല ഉയരമാണെന്നുമൊക്കെ അവര്‍... സംഗതി ശരിയാണെങ്കിലും ലിമിറ്റഡ് എഡിഷന് ഡിമാന്റ് കൂടുതലാണെന്ന് പറഞ്ഞിട്ട് ആരു കേള്‍ക്കാന്‍? ... ഹും!

അപ്പോഴും പെണ്ണുകാണാന്‍ പോക്ക് എന്ന ചടങ്ങ് ഒരു ബാലികേറാമല ആയി തന്നെ എന്റെ മനസ്സില്‍ അവശേഷിച്ചു. ആ ചടങ്ങിന്റെ ചമ്മല്‍ മാക്സിമം കുറയ്ക്കാന്‍ ഒരു വഴിയും ആദ്യമേ തന്നെ കണ്ടെത്തി. ഒരു ആലോചന വന്നാല്‍ ഫോട്ടോയും മറ്റു വിവരങ്ങളും പരസ്പരം കൈമാറി രണ്ടു കൂട്ടര്‍ക്കും തൃപ്തികരമായി തോന്നിയാല്‍ ജാതകവും നോക്കി കുഴപ്പമില്ല എന്നുറപ്പായാല്‍ മാത്രമേ ഞാന്‍ പെണ്ണുകാണാന്‍ തയ്യാറാകൂ എന്ന ആ കണ്ടീഷന്‍ വീട്ടുകാരെല്ലാം സമ്മതിച്ചു. ജാതകത്തിലൊന്നും അത്ര വിശ്വാസം ഇല്ലാത്തതു കൊണ്ട് എനിയ്ക്ക് നാളും ജാതകവും മറ്റും ഒരു പ്രശ്നമായിരുന്നില്ല. എങ്കിലും ഒട്ടു മിക്ക പെണ്‍ വീട്ടുകാര്‍ക്കും ജാതകം നിര്‍ബന്ധമായിരുന്നു. അതു കൊണ്ട് ആ കാര്യമെല്ലാം പെണ്‍വീട്ടുകാര്‍ക്ക് വിട്ടു. അങ്ങനെ പരസ്പരം ഇഷ്ടമായ ഒന്നു രണ്ട് ആലോചനകള്‍ ജാതകം നോക്കുന്ന ചടങ്ങു വരെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്റെ ജാതകത്തില്‍ ചെറിയ എന്തോ ദോഷമുണ്ടത്രെ. അതു കൊണ്ട് അതേ പോലെ ദോഷമുള്ള പെണ്‍കുട്ടിയെ മാത്രമേ കെട്ടാന്‍ പറ്റൂ എന്ന്.

അങ്ങനെ വന്നപ്പോള്‍ എനിയ്ക്ക് എന്റെ കണ്ടീഷനില്‍ ചെറിയ ഇളവ് ചെയ്യേണ്ടി വന്നു. എന്റെ ഉയരം പെണ്‍കുട്ടിയ്ക്കോ വീട്ടുകാര്‍ക്കോ അത്ര പ്രശ്നമായി തോന്നുന്നില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ഉയരം കുറച്ചു കുറഞ്ഞാലും സാരമില്ല എന്നായി. (ഒന്നൊന്നര ഇഞ്ച് ഉയരമൊക്കെ ഹീലുള്ള ചെരുപ്പൊക്കെ ഇടുവിച്ച് അഡ്ജസ്റ്റ് ചെയ്ത് ശരിയാക്കി തരാമെന്ന് ചേച്ചിമാരൊക്കെ രഹസ്യമായി ഉറപ്പും തന്നു) എന്നാലും ഒരു നാലഞ്ചു പെണ്ണു കാണലിനുള്ളില്‍ പറ്റിയതൊരെണ്ണം ഒത്തു വന്നാല്‍ മതിയായിരുന്നു എന്നായിരുന്നു പ്രാര്‍ത്ഥന.

എന്തായാലും ആ പ്രാര്‍ത്ഥന വൃഥാവിലായില്ല. ആലോചന തുടങ്ങി രണ്ടു മാസത്തിനുള്ളില്‍ തന്നെ, നാലാമത്തെ പെണ്ണു കാണല്‍ യാത്ര തന്നെ ക്ലിക്ക്‍ഡ്‌!!! എന്റെ അടുത്ത സുഹൃത്തായ അനില്‍ (ഇപ്പോള്‍ ഷാര്‍ജയില്‍) വഴിയാണ് ആ ആലോചന വന്നത്. കല്യാണാലോചന തുടങ്ങാമെന്ന് ഏതാണ്ട് തീരുമാനമായ കാലം തൊട്ടേ അവന്‍ ഈ കല്യാണാലോചനയുമായി വന്നിരുന്നെങ്കിലും ഉയരക്കുറവു പ്രശ്നമാകുമോ എന്ന സംശയത്താല്‍ അത് ആദ്യം പരിഗണിച്ചിരുന്നില്ല. അന്ന് ജാതകവും ദോഷവുമൊന്നും ശ്രദ്ധിച്ചിരുന്നില്ലല്ലോ. രണ്ടു മൂന്ന് ആലോചനകള്‍ക്ക് ശേഷമാണ് (അവന്‍ ക്രിസ്തുമസ് ലീവിന് നാട്ടിലെത്തിയ അവസരത്തില്‍) ഒരു ദിവസം യാദൃശ്ചികമായി എന്റെ വീട്ടിലെത്തി, അച്ഛനുമായി സംസാരിയ്ക്കുമ്പോള്‍ ഞാന്‍ എന്റെ കണ്ടീഷനില്‍ റിഡക്ഷന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന കാര്യം അനില്‍ അറിയുന്നത്.

ഉയരത്തിന്റെ കാര്യത്തിലെ കടുംപിടുത്തത്തില്‍ നിന്ന് ഞാന്‍ കുറച്ച് അയഞ്ഞിട്ടുണ്ട് എന്ന് അച്ഛന്‍ സൂചിപ്പിച്ചതും അനില്‍ അപ്പഴേ അച്ഛനോട് പഴയ ആ ആലോചനയുടെ കാര്യം സുചിപ്പിച്ചു. (ആദ്യ തവണ അക്കാര്യം അച്ഛനമ്മമാരുടെ അടുത്തേയ്ക്കെത്തിയില്ലായിരുന്നല്ലോ) എന്നിട്ടെന്തേ ആ ആലോചനയെ പറ്റി ചിന്തിയ്ക്കാതിരുന്നത് എന്നായി അച്ഛന്‍. അങ്ങനെ ആ പെണ്‍കുട്ടിയുടെ വീട്ടില്‍ സമ്മതമാണെങ്കില്‍ ഒന്നു പോയി കണ്ടേക്കാമെന്ന് ഞാനും സമ്മതിച്ചു. അവരോട് ഇക്കാര്യം ആദ്യമേ സംസാരിച്ചിരുന്നു എന്നും എങ്കിലും ഒന്നു കൂടി ചോദിച്ച് ഉറപ്പു വരുത്തി അറിയിയ്ക്കാമെന്നും പറഞ്ഞ് അനില്‍ യാത്രയായി. പിറ്റേന്ന് വൈകുന്നേരം തന്നെ അവര്‍ക്ക് സമ്മതമാണെന്നും ജാതകം അവര്‍ നോക്കി, ചേരുന്നതാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അനില്‍ അറിയിച്ചു. അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ ഞങ്ങള്‍ പെണ്ണു കാണലും കഴിഞ്ഞു.

ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടതിനാല്‍ രണ്ടു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും ഓരോ സന്ദര്‍ശനം നടത്തിയ ശേഷം നിശ്ചയത്തിന്റേയും വിവാഹത്തിന്റേയും എല്ലാം ദിവസങ്ങള്‍ തീരുമാനിയ്ക്കാം എന്നായി. മോതിരം മാറലും ജാതക കൈമാറ്റവും എല്ലാം ഫെബ്രുവരി 20 ന് എന്ന് തീരുമാനിച്ചു.. അപ്പോള്‍ അവര്‍ക്ക് മാര്‍ച്ച് കഴിഞ്ഞേ കല്യാണത്തിന് ഒരുങ്ങാനാകൂ എന്നും അതില്‍ ഞങ്ങള്‍ക്ക് അസൌകര്യമുണ്ടോ എന്നറിയണമെന്നുമായി അവര്‍. മാര്‍ച്ച് അല്ല, ഏപ്രില്‍ കൂടി കഴിഞ്ഞിട്ട് ആലോചിയ്ക്കുന്നതാണ് കൂടുതല് സൌകര്യമെന്ന് ഞങ്ങളും. (ചേച്ചിയുടെ പ്രസവം മാര്‍ച്ച് അവസാനത്തോടെയാണ് പറഞ്ഞിരുന്നത്. അതും കഴിഞ്ഞ് ചേച്ചിയ്ക്കും കുഞ്ഞിനും കൂടി കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയണം എന്നു ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.) അങ്ങനെയാണ് അവസാനം മെയ് മാസത്തില്‍ സൌകര്യപ്രദമായ ഒരു ദിവസം കല്യാണം നടത്താം എന്ന തീരുമാനത്തിലെത്തിയതും എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റുന്നതു കൂടി പരിഗണിച്ച് ഒരു ഞായറാഴ്ച (2011 മെയ് 22) കല്യാണ ദിവസമായി നിശ്ചയിച്ചതും.

അപ്പോ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ... കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമായി. 2011 മെയ് 22 ഞായറാഴ്ച ഞാനും വര്‍ഷയും വിവാഹിതരാകുകയാണ്. ഈ സന്തോഷവും ഇവിടെ ഈ ബൂലോകത്തെ സുഹൃത്തുക്കളോട് പങ്കു വയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിയ്ക്കുന്നു. ഒപ്പം എല്ലാവരേയും ആ ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്യുന്നു.
അവളുടെ പുസ്തകത്തില്‍ വളര്‍ത്തിയ മയില്‍പീലിയും 
അവന്റെ പുസ്തകത്തില്‍ വിരിഞ്ഞിറങ്ങുന്ന പൊന്നുരുക്കിയും, 
ഇന്ന് എല്ലാം പഴങ്കഥകള്‍ ...
കൈകളില്‍ ഒളിപ്പിച്ച നാരങ്ങ മിട്ടായി "പിസ്സാ" ആയിമാറി... 
കൈതക്കാട്ടില്‍ ഒളിപ്പിച്ച പ്രണയാക്ഷരങ്ങള്‍ 
ജി-മെയിലിനും യാഹൂ-വിനും ഫേസ്‌ബുക്കിനും വഴിമാറി... 
ഇടവഴിയിലെ കിന്നാരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഏറ്റെടുത്തു... 
ആ ബന്ധങ്ങളുടെ നിഷ്കളങ്കതയും നഷ്ടങ്ങളും മാത്രം ആരും ഏറ്റെടുക്കാതെ.... 
ഇന്നും...

Sunday, 26 June 2011

കൊറേ കൊല്ലം മുന്ന്,

കൊറേ കൊല്ലം മുന്ന്, രണ്ട്‌ അയലക്കക്കാര്‍ ഏറെക്കൊറെ ഒരേ ടൈമില്‍ പടായി, സ്വര്‍ഗ്ഗത്തിലെത്തി.

അതിലൊരു ചുള്ളന്‍ ചുട്ട കാശുകാരനും മറ്റോന്‍ യാതൊരു ഗതിയുമില്ലാത്ത ടീമുമാര്‍ന്നു.

ആദ്യം സ്കൂട്ടായത്, കാശില്ലാത്തോനാര്‍ന്നു.
...
ചുള്ളന്‍ നേരെ സ്വര്‍ഗ്ഗത്തിന്റെ ഗേയ്റ്റിന്റെ അവടെ ചെന്ന് പേരും ഡീറ്റെയ്‌ല്സും പറഞ്ഞപ്പോ.... സെക്യൂരിറ്റി

'ദാ... ദയിലേ അങ്ങട്‌ പോയിട്ട്‌... ദപ്രത്തുകൂടെ ചെന്ന് ആ ഹാളിപ്പോയിരുന്നോ ട്ടാ' എന്ന് പറഞ്ഞു.

നടന്‍ അതു കേട്ട്‌ പതുക്കെ നടന്നു പോകും വഴി, വെറുതെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോ ദേ... അയലോക്കക്കാരന്‍ ഗേയ്റ്റിന്റെ അവിടെ നില്‍ക്കണ്‌.

എന്നാ അവനും കൂടെ വന്നിട്ട്‌ പൂവാന്ന് വച്ച്‌ അവിടെ വെയ്റ്റ്‌ ചെയ്തു .

കാശുകാരന്‍ വന്നപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു

'ഒരു മിനിറ്റ്‌ നിക്ക്‌ ട്ടാ. ഞാന്‍ ദൈവത്തിനോട്‌ ഒന്ന് പറയട്ടെ‘

എന്നിട്ട്‌ അവിടന്ന് വിളിച്ച്‌ പറഞ്ഞു:

"ദൈവേ... ദേ ആ ആള്‌ വന്നൂട്ടാ.."

അത്‌ കേള്‍ക്കല്ലാ... ദൈവം വല്യ ഒരു മാലയും ബൊക്കെയുമായി നേരിട്ട്‌ ഇറങ്ങി ഓടി വരുന്നു.. കൂടാതെ ഒരു ഫുള്‍ ബാന്റ്‌ സെറ്റ്‌ ടീമും.

എന്നിട്ട്‌ ഈ കാശുകാരനെ മാലയിടീച്ച്‌... 'വിശുദ്ധനായ സെബാസ്റ്റ്യാനോസേ.. പാട്ടൊക്കെ വച്ച്‌ ... ജാതി ഗംഭീര സ്വീകരണം'

ഇത്‌ കണ്ടിട്ട്‌ ചങ്ക്‌ കലങ്ങിപ്പോയ നമ്മുടെ പാവപ്പെട്ടവന്‍ ഗഡി, ബഹളങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ദൈവത്തിനോട്‌ പേഴ്സണലായി പറഞ്ഞു:

'ഇതൊരുമാതിരി ഊ....(ച്ചാളി) പരിപാടി ആയിട്ടാ ദൈവേ. എവിടെ ചെന്നാലും, അപ്പോ കാശുകാര്‍ക്കേ മാര്‍ക്കറ്റുള്ളൂ, അതിനി സ്വര്‍ഗ്ഗായാലും! എന്നാലും ഇത് വളരെ മോശായി!' അപ്പോള്‍ ദൈവം പറഞ്ഞു:

'അതല്ലഡാ.. ഇവനേ. നമുക്ക്‌ പണക്കാരെന്നോ പാവപ്പെട്ടവനെന്നോ നോട്ടമോ...സ്പെഷല്‍ കണ്‍സിഡറേഷനോ ഇല്ല. പക്ഷെ... അവന്‌ സ്വീകരണം കൊടുത്തേന്റെ കേസെന്താന്ന് ചോച്ചാല്‍......

"എത്രയോ കൊല്ലങ്ങള് കഴിഞ്ഞിട്ടാ ഒരു പണക്കാരന്‍ ഈ പടി കടന്ന് വന്നേന്ന് നിനക്കറിയോ?? അത്‌ ഞങ്ങളൊന്ന് ആഘോഷിച്ചു. അത്രേ ഉള്ളൂ!

Sunday, 19 June 2011

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പ്. സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന വിസ്മയതീരം.... 

കടലുകള്‍ പുണരുന്ന കന്യാകുമാരി. വൈവിധ്യത്തിന്റെ സാഗരസംഗമം. നാഞ്ചിനാടിന്റെ ഹൃദയഭൂമി. പഴയ തിരുവിതാംകൂറിന്റെ നെല്ലറ. സമതലത്ത് വിശാലമായ നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും പൂന്തോപ്പുകളും താമരപ്പൊയ്കകളും. തീരദേശത്ത് ഹരിത കേരസമൃദ്ധി. മലനിരകളില്‍ റബ്ബറിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷി. മണ്‍പാത്ര നിര്‍മ്മാണം, ശില്‍പ്പനിര്‍മ്മാണം, കൈത്തറി എന്നിവ മറ്റ് തൊഴില്‍രംഗങ്ങള്‍. കടലും മലയും കൈകോര്‍ക്കുന്ന മണ്ണില്‍ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകത.

മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന മുനമ്പില്‍ മണല്‍ത്തരികള്‍ക്കു പോലും നിറഭേദം പ്രകടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ്. നിറപൗര്‍ണ്ണമി നാളില്‍ സൂര്യാസ്തമയവും ചന്ദ്രോദയവും കന്യാകുമാരി തീരത്ത് ഒരേ സമയം ദൃശ്യമാകും. 

Saturday, 18 June 2011

മഴ എന്റെ അമ്മ
വീണ്ടും ഒരു മഴ. ജനാലക്കെരികിലൂടെ ഒരു ചൂടു കാപ്പി കുടിച്ച് ഞാന്‍ ഈ മഴയെ
നോക്കി. അവള്‍ ഇന്നും അതു പോലെ തന്നെ. പ്രായമേറിയതിനാലാവാം ശക്തി കുറവാണ്.
അതോ രാവിലേക്ക് പെയ്തിറങ്ങാന്‍ കരുതി വെക്കുന്നതോ?

ഈ മഴ എനിക്ക് വെറും മഴയല്ല. എന്റെ മനസ്സിനെ വളെരെ നോവിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇത് എന്റെ അമ്മയാണ്.

പണ്ട് ഏട്ടന്‍ എനിക്കുണ്ടാക്കിത്തന്ന കടലാസു തോണിയെ ഈ മഴ മുക്കിക്കളഞ്ഞു.
ഓടിച്ചെന്നെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉമ്മറപ്പടിയിലെ അച്ഛന്റെ
ചാരുകസേരയിലെ തുണിയിലൊളിപ്പിച്ച പഴുത്ത ചൂരല്‍..

ഞാന്‍ അവിടെയിരുന്ന് മഴയെ ഇളിച്ചുകാട്ടി. മഴ ഉറഞ്ഞുകാട്ടി. ഞാന്‍ വീണ്ടും
ഇളിച്ചു. മഴയും. അമ്മ എന്നോടുപറഞ്ഞു. മോനേ മഴ പാവമല്ലേ? നിനക്കു
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണ്ടേ അതിന് മഴപെയ്യണ്ടേ? മഴയെക്കുറിച്ച്
എന്റെ ആദ്യ അറിവ്. എന്റെ അമ്മ പകര്‍ന്നു തന്നത്. അങ്ങനെ ഞങ്ങള്‍
കൂട്ടുകാരായി. ഒരു വെയിലിന്റെ സാമീപ്യത്തോടെ അവള്‍ എന്നെ ചിരിച്ചുകാട്ടി.

പിന്നെ ഒരോമഴയിലും ഞാന്‍ അവളൊട് കഥപറഞ്ഞങ്ങനെ ഉമ്മറപ്പടിയിലിരുന്നു.
ചിലപ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് മഴയുടെ താരാട്ടും കേട്ട്, അമ്മയുടെ
കഥകള്‍ കേട്ട്… പുറത്ത് മഴപെയ്യുമ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് കഥകള്‍
കേട്ട് മഴയെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നോ? അപ്പോള്‍ ആ മഴ കഥ
നമ്മുടെ മുന്നില്‍ അഭിനയിച്ചു കാണിക്കും. പിന്നെ രാത്രികളില്‍ ഈ മഴ ആരോടോ
ദേഷ്യപ്പെടും വലിയ ഉച്ചത്തില്‍. അപ്പോള്‍ ഞാന്‍ എന്റമ്മയെ കെട്ടിപ്പിടിച്ച്
ഉറങ്ങും. പുലര്‍കാലത്ത് അവള്‍ ചാറിപ്പെയ്യുന്നുണ്ടാവും. തലേന്ന്
പേടിപ്പിച്ചതിന്റെ പരിഭവം ഞാന്‍ അവളോട് പറയും. സഹനത്തിന്റെ നെല്ലിപ്പലക
കാണുമ്പോള്‍ ചിലപ്പോള്‍ അമ്മ എന്നെ അടിക്കും.. പക്ഷേ മഴ എന്നെ
സമാധാനിപ്പിക്കും.സ്കൂള്‍ വിട്ട് മഴ നനഞ്ഞ് കേറിവരുമ്പോള്‍ മരുന്നുപൊടി
തലയി തൂത്ത് തരുമായിരുന്നു അമ്മ. അങ്ങനെ മഴയും അമ്മയും… മറക്കാന്‍ പറ്റുമോ?

ഞാന്‍ ഏറ്റവും വേദനിച്ച മൂഹൂര്‍ത്തങ്ങള്‍ക്കും മഴ സാക്ഷിയാണ്…..

ആടിത്തിമര്‍ത്ത് മറിഞ്ഞ് ചിരിച്ച് കളിച്ച് ഒരവധിക്കാലം എല്ലാവരേയും പോലെ
ഞാനും…….അങ്ങനെ ഒരവധിക്കാലം തീരാന്‍ പോകുന്നു. ഇടവപ്പാതി അങ്ങനെ ഉറഞ്ഞ്
തുള്ളി വരണുണ്ട്. അമ്മക്ക് അസുഖവും. വല്യമ്മയുടെ മകളുടെ കല്യാണമടുത്തു. ഇനി
മൂന്നു ദിനം കൂടി. ഒരു തണുത്ത സന്ധ്യ. ആ തണുപ്പിനെ അതി ജീവിക്കാന്‍
അമ്മക്കാവുമായിരുന്നില്ല. മൗത്ത് കാന്‍സര്‍ അവരെ അത്രത്തോളം നോവിച്ചു
കഴിഞ്ഞിരുന്നു. അങ്ങനെ ഒരു പിടച്ചില്‍ മനസ്സും അമ്മയുടെ ശരീരവും, ഒപ്പം
തകര്‍ത്ത മഴയും. ഇനി മഴയത്ത് എനിക്കു കിടക്കാന്‍ അമ്മയുടെ മടിത്തട്ടില്ല..
അവള്‍ക്ക് താളം പിടിക്കാന്‍ അമ്മയുടെ താരാട്ടും….

വല്യമ്മയുടെ മകള്‍ക്ക് വളരെ അലോചനകള്‍ക്ക് ശേഷം ഒത്തു വന്ന വിവാഹം. അത്
മുടങ്ങിക്കൂടത്രേ!! അന്നു രാത്രിതന്നെ എല്ലാം…. കോരിച്ചൊരിയുന്ന മഴയത്ത്
ഓലകള്‍ മേഞ്ഞൊരു ശവകുടീരം. അന്ത്യകര്‍മ്മങ്ങള്‍ക്ക് എന്നെ കുളിപ്പിച്ചതും
മഴയായിരുന്നു. ഈ മഴ നനഞ്ഞാന്‍ പൊടി തൂത്തുതരാന്‍ എനിക്കാരുമില്ല. ആരും…!! ഈ
മഴയത്ത് ഒരു നനഞ്ഞ ആത്മാവ് എന്നെ കാണുന്നുണ്ടായിരിക്കാം.. ചാണകവരളിയില്‍ ആ
ശരീരം നീറിനീറി ഭസ്മമായി… അതുവരെ ആ മഴയില്‍ ഞാന്‍ ആ കുടീരത്തിന്നു
കാവലിരുന്നു…. എന്റെ ദേഹത്ത് മഴത്തുള്ളികള്‍ തലോടി..എന്റെ കണ്ണീരിനെ അവര്‍
നേര്‍പ്പിച്ചു….ആ പെരുമഴയിലും വിയര്‍ത്തൊലിക്കുന്ന എന്റെ മനസ്സിനെ ഒരു
കാറ്റായി..അവള്‍…ആ മഴ…ഈ മഴ അത് അമ്മയാണ്.. ഇനിയുള്ള ഓരോമഴകളും അത്
അമ്മതന്നെ….

ഒരോ മഴക്കും ഞാന്‍ എന്റെമ്മയെ കാണാന്‍ ഉമ്മറപ്പടിയില്‍ ഇരിക്കാറുണ്ട്… ഇടക്കിടെ മുറ്റത്തിറങ്ങി ആ മഴയില്‍ കുതിരാറുമുണ്ട്…





പ്രിയ കൂട്ടുകാരെ വായിച്ചു നോക്ക് ഈ കഥ ഇഷ്ടപെട്ടാല്‍ കമന്റ്‌ ഇടണേ......


                                                                                                  @CHU ROMEO...................
"നീ രാത്രി മുഴുവന്‍ പെയ്തു നിറഞ്ഞിട്ടു.....അവസാനം നൂല് പോലെ നേര്‍ത്ത്.....നേര്‍ത്ത്.....പുല്‍കൊടി തുമ്പില്‍ ബാക്കി ആവുന്ന ആ മഞ്ഞു കണം ആവണം എനിക്ക്....... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍...എങ്ങോ വിടരുന്ന ഒരു നോവിന്‍റെ പ്രഭാതത്തില്‍ ഒരു മാത്ര കൊണ്ട് അലിഞ്ഞു ഇല്ലാണ്ട് ആവാന്‍.......അങ്ങനെ എങ്കില്‍ നിന്‍റെ നോവ്‌ പെയ്തു ഇറങ്ങിയ.....ഓരോ സന്ധ്യകളിലെയും.....അവസാന കണമായി......എത്ര പുലരികള്‍ കാണാം.....എനിക്ക്...!!!"


ഓര്‍മകളില്‍ മറഞ്ഞുപോയി...എന്റെ മഴയേ നിനക്ക് എങ്ങനെ കിട്ടി ഇത്രയും സൗന്ദര്യം....ഒരു നൊമ്പരം...സുഖമുള്ള ഒരു നൊമ്പരമായി...അങ്ങു ദൂരെ നിനക്കായി ഞാനും....


                                                                                     @chu romeo.............
വേനലിലും മഴ കത്ത് നിന്ന പെണ്ണിനോട് 
മേഘം മുഖം തിരിച്ചു പറഞ്ഞു...
ഇനിയും വയ്യ
എത്ര മഴക്കാലം നിനക്ക് ഞാന്‍ തന്നൂ...
ഊരുതെണ്ടിയായ മഴമുകിലിനെ
പ്രണയിച്ചത് തെറ്റോ?
രാത്രിയുടെ ഏകാന്തതയില്‍
മഴയില്ലാതെ
ഇനിയെങ്ങിനെ ആര്‍ത്തലച്ചു കരയും?
വെയിലേറ്റു പിണങ്ങിപ്പോയ സ്വപ്‌നങ്ങള്‍
തിരികെ വരുമോ?
പിന്നെ
പെയ്യാതെ പോകുന്ന മുകിലുകള്‍ നോക്കി
അവള്‍ കാത്തിരുന്നു...
ആകാശത്തിന്റെ അനതതയില്‍
മേഘമായി അലയാന്‍...
                                                                                      kichuz

മഴ

മഴ നേര്‍ത്ത നിലവിളിയായി തോന്നി. തോണി എത്തിയിട്ടില്ല. പുഴയില്‍ മഴയുടെ എണ്ണമില്ലാത്ത പാദങ്ങള്‍ തെളിഞ്ഞുമായുന്നു. കാലന്‍കുടയുടെ സൂചി വലുപ്പത്തിലുള്ള ഓട്ടകളിലൂടെ ആകാശം ഗംഗനേയും കുഞ്ഞിനേയും നോക്കി. കുഞ്ഞിനെ ഇടത്തെ തോളിലേക്ക് കിടത്തി അയാള്‍ കുട കൈകള്‍ കൊണ്ട് നെഞ്ചിന് കെട്ടിയിരുന്നു.

താളിന്‍ചപ്പില തലയ്ക്ക് പിടിച്ച് ഒരു വൃദ്ധന്‍ പുഴക്കരയിലേക്ക് കുന്നിറങ്ങി വന്നു. വൃദ്ധന്റെ ഉടുമുണ്ട് മുക്കാലും നനഞ്ഞിരുന്നു. കരയില്‍ തോണി കാണാത്തതില്‍ വൃദ്ധന്റെ മുഖത്ത് നിരാശ പടര്‍ന്നു.
അയാളൊന്ന് നീട്ടിക്കൂവി, മഴയിലതൊലിച്ച് പോയി.

മണലിലേക്ക് പാതിേയാളം താണിരുന്ന തന്റെ വലം കാലില്‍ കണ്ണുകളിട്ട ഗംഗനെ വൃദ്ധന്‍ കണ്ടു. വേച്ചുവേച്ച് വൃദ്ധന്‍ ഗംഗനടുത്തെത്തി. 'എന്നെക്കൂടി കുടയില്‍ കൂട്ടുമോ മോനെ. തണുത്ത് എല്ല് പൊട്ടുന്നു...' വൃദ്ധനെയൊന്ന് നോക്കി ഗംഗന്‍ കുട പകുത്തു. വൃദ്ധന്‍ താളിന്‍ ചപ്പില താഴ്ത്തിപ്പിടിച്ച് കുടയിലേക്ക് കയറി. വൃദ്ധന്‍ കടപ്പാടോടെ ഗംഗനെ നോക്കി ഒന്ന് ചിരിച്ചു. ഗംഗനൊന്നും മിണ്ടാതെ കുട മറച്ച്പ്പിടിച്ച മഴയിലേക്ക് കാല് ചാരിവെക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു. 'എവിടെയാണ് വീട്?'വൃദ്ധന്‍ ചോദ്യത്തിന് ഒന്നും പറയാതെ ഗംഗന്‍ പുഴക്കക്കരെ കണ്ണുകള്‍ ചൂണ്ടി. കുഞ്ഞിന്റെ ശിരസില്‍ ഗംഗന്‍ വിരല്‍ വെച്ചു. കുഞ്ഞിനെ വൃദ്ധന്‍ സ്‌നേഹത്തോടെ നോക്കി ''ഉറങ്ങുകയാണല്ലേ?'' ഗംഗന്‍ തലയാട്ടി.
തോണി വന്നു. മഴയ്ക്ക് ചെറുപ്പം വന്നതാവാം താളാന്‍ ചപ്പില തലയ്ക്ക് മീതെ വീണ്ടും പിടിച്ച് വൃദ്ധന്‍ തോണിയില്‍ കയറി. ഗംഗനെ സഹായിക്കാന്‍ വൃദ്ധന്‍ കൈ നീട്ടി. ഗംഗന്‍ നിസംഗനായി വൃദ്ധനെയൊന്ന് നോക്കി തോണിയിലേക്ക് കാലെടുത്തു, കുട ചെരിഞ്ഞു. വൃദ്ധന്‍ കുട പിടിച്ചു.
ഗംഗനഭിമുഖമായി വൃദ്ധനിരുന്നു. താളിന്‍ചപ്പില വെളളത്തിന്റെ സ്ഫടിക നിറത്തിലുള്ള ബലൂണുകള്‍ പുഴയ്ക്ക് കൊടുത്തു. ''കുട നേരെ പിടിക്ക് കുഞ്ഞീരെ തലയ്ക്ക് മഴ കൊളളണ്ട, വല്യവരെക്കാളും കുഞ്ഞ്യക്ക് സൂക്കേട് വന്നാല്‍ വല്യവെഷമമാണ്. നേരാവണ്ണം പറയാനും കഴീലാ വേദന സഹിക്കാനും കഴീല....'' വൃദ്ധന്റെ ഒച്ച മഴയില്‍ പൊന്തി. ഗംഗന് ഇത്തവണ അയാളോട് സ്‌നേഹം തോന്നി.

വൃദ്ധന്‍ മടിക്കുത്തിലെ കടലാസ് പൊതിയഴിച്ച് ഒരു ഉള്ളിവടയെടുത്ത് ഗംഗന് നീട്ടി ''എണീറ്റാല്‍ കുഞ്ഞിക്ക് കൊടുക്കണം'' ഗംഗന് നോട്ടം പതറി ഉള്ളിവട വാങ്ങി അയാള്‍ മഴകുളിപ്പിക്കുന്ന പുഴയിലേക്ക് ശൂന്യനായി.

പുഴക്കപ്പുറമെത്തിയപാടെ മഴ മറന്നെന്നോണം തൊണ്ടന്‍ കുട അടച്ച് ഗംഗന്‍ വേഗം നടന്നു. 'കുഞ്ഞിക്ക് മഴ കൊളളും' എന്ന് വൃദ്ധന്‍ ഏക്കം വലിക്കുന്ന ഒച്ചയില്‍ പറഞ്ഞത് ഗംഗന്‍ കേട്ടില്ല. മഴയില്‍ പൂണ്ട തന്റെ വീട് ഗംഗന്‍ കണ്ടു. കളത്തിലേക്ക് കയറുമ്പോള്‍ കാല് വഴുതി ഉള്ളിവട മഴയെടുത്തു ഭാര്യ മഴയിലേക്ക് പാഞ്ഞു വരുന്നു ന്റെ മോനെ. ഞാനെനിയെന്തിനാ ജീവിക്കുന്നത്....!

Friday, 17 June 2011

മഴ ..
ആരെയും കൊതിപ്പിക്കുന്ന
സുന്ദരി ..
എന്നും നനവുള്ള ഓര്‍മ്മകള്‍ മാത്രം തരുന്ന എന്‍റെ കൂട്ടുകാരി ..
കൊതി തോന്നും പലപ്പോഴും മഴയത്ത് ഇറങ്ങി നടക്കാന്‍..
മഴയെ അനുഭവിക്കാന്‍ .അസ്വതിക്കാന്‍ ..
ഒരു മരച്ചുവടിലോ ഒരു വാഴയിലക്കടിയിലോ നിന്ന് മഴ അസ്വതിക്കാന്‍ ..

ആദ്യമായ്
ചിണുങ്ങി കരഞ്ഞു പള്ളിക്കൂടത്തില്‍ പോയപ്പോള്‍ മഴയായിരുന്നു
കൂട്ടിനു..കരയുമ്പോള്‍ കണ്ണുനീര്‍ കഴുകികളഞ്ഞു എന്നെ അസ്വസിപ്പിച്ച എന്‍റെ
കൂട്ടുകാരി..

പുതിയ പുതിയ വര്‍ഷങ്ങള്‍ വര്‍ഷകാലങ്ങള്‍..
അങ്ങനെ മഴയുടെ വിവിധ ഭാവങ്ങള്‍..
ചിലപ്പോള്‍ കരയുന്ന കൊച്ചു കുട്ടിയായ്‌..
മറ്റുചിലപ്പോള്‍ തഴുകി തലോടുന്ന കാമുകിയായി..
പിന്നെയും ചിലപ്പോള്‍ അലറി വിളിച്ചു എന്നെ പേടിപ്പിച്ച പേമാരിയായ്..

ആദ്യമായ്
അവളെ കണ്ട നാളിലും മഴയായിരുന്നു..എന്‍റെ കലാലയത്തിന്റെ നനഞ്ഞ ഇടനാഴിയില്‍
വിറയാര്‍ന്ന കണ്ണുകളുമായ് എന്നെ ആദ്യമായ് നോക്കി കടന്നുപോയ
ആദ്യനുരാഗത്തിനും മഴയായിരുന്നു സാക്ഷി.

എന്താണെന്നറിയില്ല എന്നോടവള്‍ വിടപറഞ്ഞ ദിവസം മഴ വന്നില്ല..
എന്‍റെ കണ്ണുനീര്‍ ഒളിപ്പിക്കാന്‍..
എന്നെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കാന്‍..

മഴ പ്രണയമാണ്...........


സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. മഴ മുഴുവനായും ഭൗമോപരിതലത്തില്‍ എത്താറില്ല. ചിലപ്പോള്‍ താഴേക്ക് പതിക്കുന്ന ജലത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുന്‌പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു എന്ന് ശാസ്ത്രീയമായ നിര്‍വചനം ഉണ്ടായാലും മലയാളിക്ക് മഴ ഇതൊന്നുമല്ല. മഴയ്ക്കുള്ള നിര്‍വചനങ്ങള്‍ ഏറെയാണ്. മഴ പ്രണയമാണ്. മഴ കനിവാണ്. മഴ ഓര്‍മ്മയാണ്. മഴ മരണമാണ്. പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നത് മുതല്‍ മരിച്ച വീട്ടില്‍ നിന്ന് മഴ നനഞ്ഞ് മരണത്തെയോര്‍ത്തിറങ്ങുന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട്. അപ്പോള്‍ മഴ ജീവിതമാകുന്നു. നമുക്കൊരുമിച്ച് മഴ നനയാം...


                                                                                      മഴനീര്‍തുള്ളി

Thursday, 16 June 2011

എന്‍റെ ആത്മാവിനു അപ്രാപ്യമായ ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു കണ്ണീരില്‍ പുഞ്ചിരിയില്‍ ഈ ജീവിതത്തിന്‍റെ സമസ്ത ഭാവങ്ങളിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു ദൈവം അനുവദിച്ചാല്‍ ഞാന്‍ നിന്നെ ഇതിലുമേറെ സ്നേഹിക്കും ഒത്തിരി ഇഷ്ടത്തോടെ 

                                                                                           എന്ന് സ്വന്തം മഴനീര്‍തുള്ളി