♫ ഏതു ജന്മത്തിലോ ഞാന്‍ ചെയ്ത പുണ്യത്തിന്‍ വരപ്രസാദമായ് ലഭിച്ച സോദരീ... ഈ ജന്മശേഷവും ജന്മാന്തരങ്ങളില്‍ എന്റെ സഹോദരിയായ് നീ വരില്ലേ...
ഒരു നിയോഗമായ് കണ്ടു മുട്ടീ, പിന്നെ എന്തിനെന്നറിയാതെ കൂട്ടുകൂടി... രക്തബന്ധത്തിനുമപ്പുറം കിട്ടിയ ജന്മസാഫല്യമായ് നീ മാറി...
കൊച്ചു ദു:ഖങ്ങളും പങ്കു വച്ചൂ, പിന്നെ പൊട്ടിച്ചിരികളില്‍ കൂട്ടുകൂടി.... ഒരു കൊച്ചുസോദരിയില്ലെന്ന ദു:ഖവും നിന്റെ സാമീപ്യത്തില്‍ ഞാന്‍ മറന്നൂ...
വെവ്വേറെ നാട്ടിലാണിന്നു നാമെങ്കിലും അറിയുന്നു നിന്‍ സ്നേഹ സാമീപ്യമെന്നും... ഇനിയുള്ള കാലം നാം കാണുകില്ലെങ്കിലും അടരാതിരിക്കട്ടെ ഈ സ്നേഹ ബന്ധനം... ♫
 
No comments:
Post a Comment