
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. മഴ മുഴുവനായും ഭൗമോപരിതലത്തില്‍ എത്താറില്ല. ചിലപ്പോള്‍ താഴേക്ക് പതിക്കുന്ന ജലത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുന്‌പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു എന്ന് ശാസ്ത്രീയമായ നിര്‍വചനം ഉണ്ടായാലും മലയാളിക്ക് മഴ ഇതൊന്നുമല്ല. മഴയ്ക്കുള്ള നിര്‍വചനങ്ങള്‍ ഏറെയാണ്. മഴ പ്രണയമാണ്. മഴ കനിവാണ്. മഴ ഓര്‍മ്മയാണ്. മഴ മരണമാണ്. പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നത് മുതല്‍ മരിച്ച വീട്ടില്‍ നിന്ന് മഴ നനഞ്ഞ് മരണത്തെയോര്‍ത്തിറങ്ങുന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട്. അപ്പോള്‍ മഴ ജീവിതമാകുന്നു. നമുക്കൊരുമിച്ച് മഴ നനയാം...
മഴനീര്‍തുള്ളി
 
No comments:
Post a Comment