കൊറേ കൊല്ലം മുന്ന്, രണ്ട് അയലക്കക്കാര്‍ ഏറെക്കൊറെ ഒരേ ടൈമില്‍ പടായി, സ്വര്‍ഗ്ഗത്തിലെത്തി.
അതിലൊരു ചുള്ളന്‍ ചുട്ട കാശുകാരനും മറ്റോന്‍ യാതൊരു ഗതിയുമില്ലാത്ത ടീമുമാര്‍ന്നു.
ആദ്യം സ്കൂട്ടായത്, കാശില്ലാത്തോനാര്‍ന്നു.
...
ചുള്ളന്‍ നേരെ സ്വര്‍ഗ്ഗത്തിന്റെ ഗേയ്റ്റിന്റെ അവടെ ചെന്ന് പേരും ഡീറ്റെയ്‌ല്സും പറഞ്ഞപ്പോ.... സെക്യൂരിറ്റി
'ദാ... ദയിലേ അങ്ങട് പോയിട്ട്... ദപ്രത്തുകൂടെ ചെന്ന് ആ ഹാളിപ്പോയിരുന്നോ ട്ടാ' എന്ന് പറഞ്ഞു.
നടന്‍ അതു കേട്ട് പതുക്കെ നടന്നു പോകും വഴി, വെറുതെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോ ദേ... അയലോക്കക്കാരന്‍ ഗേയ്റ്റിന്റെ അവിടെ നില്‍ക്കണ്.
എന്നാ അവനും കൂടെ വന്നിട്ട് പൂവാന്ന് വച്ച് അവിടെ വെയ്റ്റ് ചെയ്തു .
കാശുകാരന്‍ വന്നപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു
'ഒരു മിനിറ്റ് നിക്ക് ട്ടാ. ഞാന്‍ ദൈവത്തിനോട് ഒന്ന് പറയട്ടെ‘
എന്നിട്ട് അവിടന്ന് വിളിച്ച് പറഞ്ഞു:
"ദൈവേ... ദേ ആ ആള് വന്നൂട്ടാ.."
അത് കേള്‍ക്കല്ലാ... ദൈവം വല്യ ഒരു മാലയും ബൊക്കെയുമായി നേരിട്ട് ഇറങ്ങി ഓടി വരുന്നു.. കൂടാതെ ഒരു ഫുള്‍ ബാന്റ് സെറ്റ് ടീമും.
എന്നിട്ട് ഈ കാശുകാരനെ മാലയിടീച്ച്... 'വിശുദ്ധനായ സെബാസ്റ്റ്യാനോസേ.. പാട്ടൊക്കെ വച്ച് ... ജാതി ഗംഭീര സ്വീകരണം'
ഇത് കണ്ടിട്ട് ചങ്ക് കലങ്ങിപ്പോയ നമ്മുടെ പാവപ്പെട്ടവന്‍ ഗഡി, ബഹളങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ദൈവത്തിനോട് പേഴ്സണലായി പറഞ്ഞു:
'ഇതൊരുമാതിരി ഊ....(ച്ചാളി) പരിപാടി ആയിട്ടാ ദൈവേ. എവിടെ ചെന്നാലും, അപ്പോ കാശുകാര്‍ക്കേ മാര്‍ക്കറ്റുള്ളൂ, അതിനി സ്വര്‍ഗ്ഗായാലും! എന്നാലും ഇത് വളരെ മോശായി!' അപ്പോള്‍ ദൈവം പറഞ്ഞു:
'അതല്ലഡാ.. ഇവനേ. നമുക്ക് പണക്കാരെന്നോ പാവപ്പെട്ടവനെന്നോ നോട്ടമോ...സ്പെഷല്‍ കണ്‍സിഡറേഷനോ ഇല്ല. പക്ഷെ... അവന് സ്വീകരണം കൊടുത്തേന്റെ കേസെന്താന്ന് ചോച്ചാല്‍......
"എത്രയോ കൊല്ലങ്ങള് കഴിഞ്ഞിട്ടാ ഒരു പണക്കാരന്‍ ഈ പടി കടന്ന് വന്നേന്ന് നിനക്കറിയോ?? അത് ഞങ്ങളൊന്ന് ആഘോഷിച്ചു. അത്രേ ഉള്ളൂ!

No comments:
Post a Comment