 മഴ നേര്‍ത്ത നിലവിളിയായി തോന്നി. തോണി എത്തിയിട്ടില്ല. പുഴയില്‍ മഴയുടെ എണ്ണമില്ലാത്ത പാദങ്ങള്‍ തെളിഞ്ഞുമായുന്നു. കാലന്‍കുടയുടെ സൂചി വലുപ്പത്തിലുള്ള ഓട്ടകളിലൂടെ ആകാശം ഗംഗനേയും കുഞ്ഞിനേയും നോക്കി. കുഞ്ഞിനെ ഇടത്തെ തോളിലേക്ക് കിടത്തി അയാള്‍ കുട കൈകള്‍ കൊണ്ട് നെഞ്ചിന് കെട്ടിയിരുന്നു.
മഴ നേര്‍ത്ത നിലവിളിയായി തോന്നി. തോണി എത്തിയിട്ടില്ല. പുഴയില്‍ മഴയുടെ എണ്ണമില്ലാത്ത പാദങ്ങള്‍ തെളിഞ്ഞുമായുന്നു. കാലന്‍കുടയുടെ സൂചി വലുപ്പത്തിലുള്ള ഓട്ടകളിലൂടെ ആകാശം ഗംഗനേയും കുഞ്ഞിനേയും നോക്കി. കുഞ്ഞിനെ ഇടത്തെ തോളിലേക്ക് കിടത്തി അയാള്‍ കുട കൈകള്‍ കൊണ്ട് നെഞ്ചിന് കെട്ടിയിരുന്നു.താളിന്‍ചപ്പില തലയ്ക്ക് പിടിച്ച് ഒരു വൃദ്ധന്‍ പുഴക്കരയിലേക്ക് കുന്നിറങ്ങി വന്നു. വൃദ്ധന്റെ ഉടുമുണ്ട് മുക്കാലും നനഞ്ഞിരുന്നു. കരയില്‍ തോണി കാണാത്തതില്‍ വൃദ്ധന്റെ മുഖത്ത് നിരാശ പടര്‍ന്നു.
അയാളൊന്ന് നീട്ടിക്കൂവി, മഴയിലതൊലിച്ച് പോയി.
മണലിലേക്ക് പാതിേയാളം താണിരുന്ന തന്റെ വലം കാലില്‍ കണ്ണുകളിട്ട ഗംഗനെ വൃദ്ധന്‍ കണ്ടു. വേച്ചുവേച്ച് വൃദ്ധന്‍ ഗംഗനടുത്തെത്തി. 'എന്നെക്കൂടി കുടയില്‍ കൂട്ടുമോ മോനെ. തണുത്ത് എല്ല് പൊട്ടുന്നു...' വൃദ്ധനെയൊന്ന് നോക്കി ഗംഗന്‍ കുട പകുത്തു. വൃദ്ധന്‍ താളിന്‍ ചപ്പില താഴ്ത്തിപ്പിടിച്ച് കുടയിലേക്ക് കയറി. വൃദ്ധന്‍ കടപ്പാടോടെ ഗംഗനെ നോക്കി ഒന്ന് ചിരിച്ചു. ഗംഗനൊന്നും മിണ്ടാതെ കുട മറച്ച്പ്പിടിച്ച മഴയിലേക്ക് കാല് ചാരിവെക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു. 'എവിടെയാണ് വീട്?'വൃദ്ധന്‍ ചോദ്യത്തിന് ഒന്നും പറയാതെ ഗംഗന്‍ പുഴക്കക്കരെ കണ്ണുകള്‍ ചൂണ്ടി. കുഞ്ഞിന്റെ ശിരസില്‍ ഗംഗന്‍ വിരല്‍ വെച്ചു. കുഞ്ഞിനെ വൃദ്ധന്‍ സ്‌നേഹത്തോടെ നോക്കി ''ഉറങ്ങുകയാണല്ലേ?'' ഗംഗന്‍ തലയാട്ടി.
തോണി വന്നു. മഴയ്ക്ക് ചെറുപ്പം വന്നതാവാം താളാന്‍ ചപ്പില തലയ്ക്ക് മീതെ വീണ്ടും പിടിച്ച് വൃദ്ധന്‍ തോണിയില്‍ കയറി. ഗംഗനെ സഹായിക്കാന്‍ വൃദ്ധന്‍ കൈ നീട്ടി. ഗംഗന്‍ നിസംഗനായി വൃദ്ധനെയൊന്ന് നോക്കി തോണിയിലേക്ക് കാലെടുത്തു, കുട ചെരിഞ്ഞു. വൃദ്ധന്‍ കുട പിടിച്ചു.
ഗംഗനഭിമുഖമായി വൃദ്ധനിരുന്നു. താളിന്‍ചപ്പില വെളളത്തിന്റെ സ്ഫടിക നിറത്തിലുള്ള ബലൂണുകള്‍ പുഴയ്ക്ക് കൊടുത്തു. ''കുട നേരെ പിടിക്ക് കുഞ്ഞീരെ തലയ്ക്ക് മഴ കൊളളണ്ട, വല്യവരെക്കാളും കുഞ്ഞ്യക്ക് സൂക്കേട് വന്നാല്‍ വല്യവെഷമമാണ്. നേരാവണ്ണം പറയാനും കഴീലാ വേദന സഹിക്കാനും കഴീല....'' വൃദ്ധന്റെ ഒച്ച മഴയില്‍ പൊന്തി. ഗംഗന് ഇത്തവണ അയാളോട് സ്‌നേഹം തോന്നി.
വൃദ്ധന്‍ മടിക്കുത്തിലെ കടലാസ് പൊതിയഴിച്ച് ഒരു ഉള്ളിവടയെടുത്ത് ഗംഗന് നീട്ടി ''എണീറ്റാല്‍ കുഞ്ഞിക്ക് കൊടുക്കണം'' ഗംഗന് നോട്ടം പതറി ഉള്ളിവട വാങ്ങി അയാള്‍ മഴകുളിപ്പിക്കുന്ന പുഴയിലേക്ക് ശൂന്യനായി.
പുഴക്കപ്പുറമെത്തിയപാടെ മഴ മറന്നെന്നോണം തൊണ്ടന്‍ കുട അടച്ച് ഗംഗന്‍ വേഗം നടന്നു. 'കുഞ്ഞിക്ക് മഴ കൊളളും' എന്ന് വൃദ്ധന്‍ ഏക്കം വലിക്കുന്ന ഒച്ചയില്‍ പറഞ്ഞത് ഗംഗന്‍ കേട്ടില്ല. മഴയില്‍ പൂണ്ട തന്റെ വീട് ഗംഗന്‍ കണ്ടു. കളത്തിലേക്ക് കയറുമ്പോള്‍ കാല് വഴുതി ഉള്ളിവട മഴയെടുത്തു ഭാര്യ മഴയിലേക്ക് പാഞ്ഞു വരുന്നു ന്റെ മോനെ. ഞാനെനിയെന്തിനാ ജീവിക്കുന്നത്....!
 
No comments:
Post a Comment