Search This Blog

Friday, 17 June 2011

മഴ ..
ആരെയും കൊതിപ്പിക്കുന്ന
സുന്ദരി ..
എന്നും നനവുള്ള ഓര്‍മ്മകള്‍ മാത്രം തരുന്ന എന്‍റെ കൂട്ടുകാരി ..
കൊതി തോന്നും പലപ്പോഴും മഴയത്ത് ഇറങ്ങി നടക്കാന്‍..
മഴയെ അനുഭവിക്കാന്‍ .അസ്വതിക്കാന്‍ ..
ഒരു മരച്ചുവടിലോ ഒരു വാഴയിലക്കടിയിലോ നിന്ന് മഴ അസ്വതിക്കാന്‍ ..

ആദ്യമായ്
ചിണുങ്ങി കരഞ്ഞു പള്ളിക്കൂടത്തില്‍ പോയപ്പോള്‍ മഴയായിരുന്നു
കൂട്ടിനു..കരയുമ്പോള്‍ കണ്ണുനീര്‍ കഴുകികളഞ്ഞു എന്നെ അസ്വസിപ്പിച്ച എന്‍റെ
കൂട്ടുകാരി..

പുതിയ പുതിയ വര്‍ഷങ്ങള്‍ വര്‍ഷകാലങ്ങള്‍..
അങ്ങനെ മഴയുടെ വിവിധ ഭാവങ്ങള്‍..
ചിലപ്പോള്‍ കരയുന്ന കൊച്ചു കുട്ടിയായ്‌..
മറ്റുചിലപ്പോള്‍ തഴുകി തലോടുന്ന കാമുകിയായി..
പിന്നെയും ചിലപ്പോള്‍ അലറി വിളിച്ചു എന്നെ പേടിപ്പിച്ച പേമാരിയായ്..

ആദ്യമായ്
അവളെ കണ്ട നാളിലും മഴയായിരുന്നു..എന്‍റെ കലാലയത്തിന്റെ നനഞ്ഞ ഇടനാഴിയില്‍
വിറയാര്‍ന്ന കണ്ണുകളുമായ് എന്നെ ആദ്യമായ് നോക്കി കടന്നുപോയ
ആദ്യനുരാഗത്തിനും മഴയായിരുന്നു സാക്ഷി.

എന്താണെന്നറിയില്ല എന്നോടവള്‍ വിടപറഞ്ഞ ദിവസം മഴ വന്നില്ല..
എന്‍റെ കണ്ണുനീര്‍ ഒളിപ്പിക്കാന്‍..
എന്നെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കാന്‍..

മഴ പ്രണയമാണ്...........


സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. മഴ മുഴുവനായും ഭൗമോപരിതലത്തില്‍ എത്താറില്ല. ചിലപ്പോള്‍ താഴേക്ക് പതിക്കുന്ന ജലത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുന്‌പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു എന്ന് ശാസ്ത്രീയമായ നിര്‍വചനം ഉണ്ടായാലും മലയാളിക്ക് മഴ ഇതൊന്നുമല്ല. മഴയ്ക്കുള്ള നിര്‍വചനങ്ങള്‍ ഏറെയാണ്. മഴ പ്രണയമാണ്. മഴ കനിവാണ്. മഴ ഓര്‍മ്മയാണ്. മഴ മരണമാണ്. പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നത് മുതല്‍ മരിച്ച വീട്ടില്‍ നിന്ന് മഴ നനഞ്ഞ് മരണത്തെയോര്‍ത്തിറങ്ങുന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട്. അപ്പോള്‍ മഴ ജീവിതമാകുന്നു. നമുക്കൊരുമിച്ച് മഴ നനയാം...


                                                                                      മഴനീര്‍തുള്ളി