Search This Blog

Saturday, 18 June 2011

മഴ എന്റെ അമ്മ
വീണ്ടും ഒരു മഴ. ജനാലക്കെരികിലൂടെ ഒരു ചൂടു കാപ്പി കുടിച്ച് ഞാന്‍ ഈ മഴയെ
നോക്കി. അവള്‍ ഇന്നും അതു പോലെ തന്നെ. പ്രായമേറിയതിനാലാവാം ശക്തി കുറവാണ്.
അതോ രാവിലേക്ക് പെയ്തിറങ്ങാന്‍ കരുതി വെക്കുന്നതോ?

ഈ മഴ എനിക്ക് വെറും മഴയല്ല. എന്റെ മനസ്സിനെ വളെരെ നോവിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇത് എന്റെ അമ്മയാണ്.

പണ്ട് ഏട്ടന്‍ എനിക്കുണ്ടാക്കിത്തന്ന കടലാസു തോണിയെ ഈ മഴ മുക്കിക്കളഞ്ഞു.
ഓടിച്ചെന്നെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉമ്മറപ്പടിയിലെ അച്ഛന്റെ
ചാരുകസേരയിലെ തുണിയിലൊളിപ്പിച്ച പഴുത്ത ചൂരല്‍..

ഞാന്‍ അവിടെയിരുന്ന് മഴയെ ഇളിച്ചുകാട്ടി. മഴ ഉറഞ്ഞുകാട്ടി. ഞാന്‍ വീണ്ടും
ഇളിച്ചു. മഴയും. അമ്മ എന്നോടുപറഞ്ഞു. മോനേ മഴ പാവമല്ലേ? നിനക്കു
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണ്ടേ അതിന് മഴപെയ്യണ്ടേ? മഴയെക്കുറിച്ച്
എന്റെ ആദ്യ അറിവ്. എന്റെ അമ്മ പകര്‍ന്നു തന്നത്. അങ്ങനെ ഞങ്ങള്‍
കൂട്ടുകാരായി. ഒരു വെയിലിന്റെ സാമീപ്യത്തോടെ അവള്‍ എന്നെ ചിരിച്ചുകാട്ടി.

പിന്നെ ഒരോമഴയിലും ഞാന്‍ അവളൊട് കഥപറഞ്ഞങ്ങനെ ഉമ്മറപ്പടിയിലിരുന്നു.
ചിലപ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് മഴയുടെ താരാട്ടും കേട്ട്, അമ്മയുടെ
കഥകള്‍ കേട്ട്… പുറത്ത് മഴപെയ്യുമ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് കഥകള്‍
കേട്ട് മഴയെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നോ? അപ്പോള്‍ ആ മഴ കഥ
നമ്മുടെ മുന്നില്‍ അഭിനയിച്ചു കാണിക്കും. പിന്നെ രാത്രികളില്‍ ഈ മഴ ആരോടോ
ദേഷ്യപ്പെടും വലിയ ഉച്ചത്തില്‍. അപ്പോള്‍ ഞാന്‍ എന്റമ്മയെ കെട്ടിപ്പിടിച്ച്
ഉറങ്ങും. പുലര്‍കാലത്ത് അവള്‍ ചാറിപ്പെയ്യുന്നുണ്ടാവും. തലേന്ന്
പേടിപ്പിച്ചതിന്റെ പരിഭവം ഞാന്‍ അവളോട് പറയും. സഹനത്തിന്റെ നെല്ലിപ്പലക
കാണുമ്പോള്‍ ചിലപ്പോള്‍ അമ്മ എന്നെ അടിക്കും.. പക്ഷേ മഴ എന്നെ
സമാധാനിപ്പിക്കും.സ്കൂള്‍ വിട്ട് മഴ നനഞ്ഞ് കേറിവരുമ്പോള്‍ മരുന്നുപൊടി
തലയി തൂത്ത് തരുമായിരുന്നു അമ്മ. അങ്ങനെ മഴയും അമ്മയും… മറക്കാന്‍ പറ്റുമോ?

ഞാന്‍ ഏറ്റവും വേദനിച്ച മൂഹൂര്‍ത്തങ്ങള്‍ക്കും മഴ സാക്ഷിയാണ്…..

ആടിത്തിമര്‍ത്ത് മറിഞ്ഞ് ചിരിച്ച് കളിച്ച് ഒരവധിക്കാലം എല്ലാവരേയും പോലെ
ഞാനും…….അങ്ങനെ ഒരവധിക്കാലം തീരാന്‍ പോകുന്നു. ഇടവപ്പാതി അങ്ങനെ ഉറഞ്ഞ്
തുള്ളി വരണുണ്ട്. അമ്മക്ക് അസുഖവും. വല്യമ്മയുടെ മകളുടെ കല്യാണമടുത്തു. ഇനി
മൂന്നു ദിനം കൂടി. ഒരു തണുത്ത സന്ധ്യ. ആ തണുപ്പിനെ അതി ജീവിക്കാന്‍
അമ്മക്കാവുമായിരുന്നില്ല. മൗത്ത് കാന്‍സര്‍ അവരെ അത്രത്തോളം നോവിച്ചു
കഴിഞ്ഞിരുന്നു. അങ്ങനെ ഒരു പിടച്ചില്‍ മനസ്സും അമ്മയുടെ ശരീരവും, ഒപ്പം
തകര്‍ത്ത മഴയും. ഇനി മഴയത്ത് എനിക്കു കിടക്കാന്‍ അമ്മയുടെ മടിത്തട്ടില്ല..
അവള്‍ക്ക് താളം പിടിക്കാന്‍ അമ്മയുടെ താരാട്ടും….

വല്യമ്മയുടെ മകള്‍ക്ക് വളരെ അലോചനകള്‍ക്ക് ശേഷം ഒത്തു വന്ന വിവാഹം. അത്
മുടങ്ങിക്കൂടത്രേ!! അന്നു രാത്രിതന്നെ എല്ലാം…. കോരിച്ചൊരിയുന്ന മഴയത്ത്
ഓലകള്‍ മേഞ്ഞൊരു ശവകുടീരം. അന്ത്യകര്‍മ്മങ്ങള്‍ക്ക് എന്നെ കുളിപ്പിച്ചതും
മഴയായിരുന്നു. ഈ മഴ നനഞ്ഞാന്‍ പൊടി തൂത്തുതരാന്‍ എനിക്കാരുമില്ല. ആരും…!! ഈ
മഴയത്ത് ഒരു നനഞ്ഞ ആത്മാവ് എന്നെ കാണുന്നുണ്ടായിരിക്കാം.. ചാണകവരളിയില്‍ ആ
ശരീരം നീറിനീറി ഭസ്മമായി… അതുവരെ ആ മഴയില്‍ ഞാന്‍ ആ കുടീരത്തിന്നു
കാവലിരുന്നു…. എന്റെ ദേഹത്ത് മഴത്തുള്ളികള്‍ തലോടി..എന്റെ കണ്ണീരിനെ അവര്‍
നേര്‍പ്പിച്ചു….ആ പെരുമഴയിലും വിയര്‍ത്തൊലിക്കുന്ന എന്റെ മനസ്സിനെ ഒരു
കാറ്റായി..അവള്‍…ആ മഴ…ഈ മഴ അത് അമ്മയാണ്.. ഇനിയുള്ള ഓരോമഴകളും അത്
അമ്മതന്നെ….

ഒരോ മഴക്കും ഞാന്‍ എന്റെമ്മയെ കാണാന്‍ ഉമ്മറപ്പടിയില്‍ ഇരിക്കാറുണ്ട്… ഇടക്കിടെ മുറ്റത്തിറങ്ങി ആ മഴയില്‍ കുതിരാറുമുണ്ട്…





പ്രിയ കൂട്ടുകാരെ വായിച്ചു നോക്ക് ഈ കഥ ഇഷ്ടപെട്ടാല്‍ കമന്റ്‌ ഇടണേ......


                                                                                                  @CHU ROMEO...................
"നീ രാത്രി മുഴുവന്‍ പെയ്തു നിറഞ്ഞിട്ടു.....അവസാനം നൂല് പോലെ നേര്‍ത്ത്.....നേര്‍ത്ത്.....പുല്‍കൊടി തുമ്പില്‍ ബാക്കി ആവുന്ന ആ മഞ്ഞു കണം ആവണം എനിക്ക്....... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍...എങ്ങോ വിടരുന്ന ഒരു നോവിന്‍റെ പ്രഭാതത്തില്‍ ഒരു മാത്ര കൊണ്ട് അലിഞ്ഞു ഇല്ലാണ്ട് ആവാന്‍.......അങ്ങനെ എങ്കില്‍ നിന്‍റെ നോവ്‌ പെയ്തു ഇറങ്ങിയ.....ഓരോ സന്ധ്യകളിലെയും.....അവസാന കണമായി......എത്ര പുലരികള്‍ കാണാം.....എനിക്ക്...!!!"


ഓര്‍മകളില്‍ മറഞ്ഞുപോയി...എന്റെ മഴയേ നിനക്ക് എങ്ങനെ കിട്ടി ഇത്രയും സൗന്ദര്യം....ഒരു നൊമ്പരം...സുഖമുള്ള ഒരു നൊമ്പരമായി...അങ്ങു ദൂരെ നിനക്കായി ഞാനും....


                                                                                     @chu romeo.............
വേനലിലും മഴ കത്ത് നിന്ന പെണ്ണിനോട് 
മേഘം മുഖം തിരിച്ചു പറഞ്ഞു...
ഇനിയും വയ്യ
എത്ര മഴക്കാലം നിനക്ക് ഞാന്‍ തന്നൂ...
ഊരുതെണ്ടിയായ മഴമുകിലിനെ
പ്രണയിച്ചത് തെറ്റോ?
രാത്രിയുടെ ഏകാന്തതയില്‍
മഴയില്ലാതെ
ഇനിയെങ്ങിനെ ആര്‍ത്തലച്ചു കരയും?
വെയിലേറ്റു പിണങ്ങിപ്പോയ സ്വപ്‌നങ്ങള്‍
തിരികെ വരുമോ?
പിന്നെ
പെയ്യാതെ പോകുന്ന മുകിലുകള്‍ നോക്കി
അവള്‍ കാത്തിരുന്നു...
ആകാശത്തിന്റെ അനതതയില്‍
മേഘമായി അലയാന്‍...
                                                                                      kichuz

മഴ

മഴ നേര്‍ത്ത നിലവിളിയായി തോന്നി. തോണി എത്തിയിട്ടില്ല. പുഴയില്‍ മഴയുടെ എണ്ണമില്ലാത്ത പാദങ്ങള്‍ തെളിഞ്ഞുമായുന്നു. കാലന്‍കുടയുടെ സൂചി വലുപ്പത്തിലുള്ള ഓട്ടകളിലൂടെ ആകാശം ഗംഗനേയും കുഞ്ഞിനേയും നോക്കി. കുഞ്ഞിനെ ഇടത്തെ തോളിലേക്ക് കിടത്തി അയാള്‍ കുട കൈകള്‍ കൊണ്ട് നെഞ്ചിന് കെട്ടിയിരുന്നു.

താളിന്‍ചപ്പില തലയ്ക്ക് പിടിച്ച് ഒരു വൃദ്ധന്‍ പുഴക്കരയിലേക്ക് കുന്നിറങ്ങി വന്നു. വൃദ്ധന്റെ ഉടുമുണ്ട് മുക്കാലും നനഞ്ഞിരുന്നു. കരയില്‍ തോണി കാണാത്തതില്‍ വൃദ്ധന്റെ മുഖത്ത് നിരാശ പടര്‍ന്നു.
അയാളൊന്ന് നീട്ടിക്കൂവി, മഴയിലതൊലിച്ച് പോയി.

മണലിലേക്ക് പാതിേയാളം താണിരുന്ന തന്റെ വലം കാലില്‍ കണ്ണുകളിട്ട ഗംഗനെ വൃദ്ധന്‍ കണ്ടു. വേച്ചുവേച്ച് വൃദ്ധന്‍ ഗംഗനടുത്തെത്തി. 'എന്നെക്കൂടി കുടയില്‍ കൂട്ടുമോ മോനെ. തണുത്ത് എല്ല് പൊട്ടുന്നു...' വൃദ്ധനെയൊന്ന് നോക്കി ഗംഗന്‍ കുട പകുത്തു. വൃദ്ധന്‍ താളിന്‍ ചപ്പില താഴ്ത്തിപ്പിടിച്ച് കുടയിലേക്ക് കയറി. വൃദ്ധന്‍ കടപ്പാടോടെ ഗംഗനെ നോക്കി ഒന്ന് ചിരിച്ചു. ഗംഗനൊന്നും മിണ്ടാതെ കുട മറച്ച്പ്പിടിച്ച മഴയിലേക്ക് കാല് ചാരിവെക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു. 'എവിടെയാണ് വീട്?'വൃദ്ധന്‍ ചോദ്യത്തിന് ഒന്നും പറയാതെ ഗംഗന്‍ പുഴക്കക്കരെ കണ്ണുകള്‍ ചൂണ്ടി. കുഞ്ഞിന്റെ ശിരസില്‍ ഗംഗന്‍ വിരല്‍ വെച്ചു. കുഞ്ഞിനെ വൃദ്ധന്‍ സ്‌നേഹത്തോടെ നോക്കി ''ഉറങ്ങുകയാണല്ലേ?'' ഗംഗന്‍ തലയാട്ടി.
തോണി വന്നു. മഴയ്ക്ക് ചെറുപ്പം വന്നതാവാം താളാന്‍ ചപ്പില തലയ്ക്ക് മീതെ വീണ്ടും പിടിച്ച് വൃദ്ധന്‍ തോണിയില്‍ കയറി. ഗംഗനെ സഹായിക്കാന്‍ വൃദ്ധന്‍ കൈ നീട്ടി. ഗംഗന്‍ നിസംഗനായി വൃദ്ധനെയൊന്ന് നോക്കി തോണിയിലേക്ക് കാലെടുത്തു, കുട ചെരിഞ്ഞു. വൃദ്ധന്‍ കുട പിടിച്ചു.
ഗംഗനഭിമുഖമായി വൃദ്ധനിരുന്നു. താളിന്‍ചപ്പില വെളളത്തിന്റെ സ്ഫടിക നിറത്തിലുള്ള ബലൂണുകള്‍ പുഴയ്ക്ക് കൊടുത്തു. ''കുട നേരെ പിടിക്ക് കുഞ്ഞീരെ തലയ്ക്ക് മഴ കൊളളണ്ട, വല്യവരെക്കാളും കുഞ്ഞ്യക്ക് സൂക്കേട് വന്നാല്‍ വല്യവെഷമമാണ്. നേരാവണ്ണം പറയാനും കഴീലാ വേദന സഹിക്കാനും കഴീല....'' വൃദ്ധന്റെ ഒച്ച മഴയില്‍ പൊന്തി. ഗംഗന് ഇത്തവണ അയാളോട് സ്‌നേഹം തോന്നി.

വൃദ്ധന്‍ മടിക്കുത്തിലെ കടലാസ് പൊതിയഴിച്ച് ഒരു ഉള്ളിവടയെടുത്ത് ഗംഗന് നീട്ടി ''എണീറ്റാല്‍ കുഞ്ഞിക്ക് കൊടുക്കണം'' ഗംഗന് നോട്ടം പതറി ഉള്ളിവട വാങ്ങി അയാള്‍ മഴകുളിപ്പിക്കുന്ന പുഴയിലേക്ക് ശൂന്യനായി.

പുഴക്കപ്പുറമെത്തിയപാടെ മഴ മറന്നെന്നോണം തൊണ്ടന്‍ കുട അടച്ച് ഗംഗന്‍ വേഗം നടന്നു. 'കുഞ്ഞിക്ക് മഴ കൊളളും' എന്ന് വൃദ്ധന്‍ ഏക്കം വലിക്കുന്ന ഒച്ചയില്‍ പറഞ്ഞത് ഗംഗന്‍ കേട്ടില്ല. മഴയില്‍ പൂണ്ട തന്റെ വീട് ഗംഗന്‍ കണ്ടു. കളത്തിലേക്ക് കയറുമ്പോള്‍ കാല് വഴുതി ഉള്ളിവട മഴയെടുത്തു ഭാര്യ മഴയിലേക്ക് പാഞ്ഞു വരുന്നു ന്റെ മോനെ. ഞാനെനിയെന്തിനാ ജീവിക്കുന്നത്....!