Search This Blog

Sunday, 26 June 2011

കൊറേ കൊല്ലം മുന്ന്,

കൊറേ കൊല്ലം മുന്ന്, രണ്ട്‌ അയലക്കക്കാര്‍ ഏറെക്കൊറെ ഒരേ ടൈമില്‍ പടായി, സ്വര്‍ഗ്ഗത്തിലെത്തി.

അതിലൊരു ചുള്ളന്‍ ചുട്ട കാശുകാരനും മറ്റോന്‍ യാതൊരു ഗതിയുമില്ലാത്ത ടീമുമാര്‍ന്നു.

ആദ്യം സ്കൂട്ടായത്, കാശില്ലാത്തോനാര്‍ന്നു.
...
ചുള്ളന്‍ നേരെ സ്വര്‍ഗ്ഗത്തിന്റെ ഗേയ്റ്റിന്റെ അവടെ ചെന്ന് പേരും ഡീറ്റെയ്‌ല്സും പറഞ്ഞപ്പോ.... സെക്യൂരിറ്റി

'ദാ... ദയിലേ അങ്ങട്‌ പോയിട്ട്‌... ദപ്രത്തുകൂടെ ചെന്ന് ആ ഹാളിപ്പോയിരുന്നോ ട്ടാ' എന്ന് പറഞ്ഞു.

നടന്‍ അതു കേട്ട്‌ പതുക്കെ നടന്നു പോകും വഴി, വെറുതെ ഒന്ന് തിരിഞ്ഞുനോക്കിയപ്പോ ദേ... അയലോക്കക്കാരന്‍ ഗേയ്റ്റിന്റെ അവിടെ നില്‍ക്കണ്‌.

എന്നാ അവനും കൂടെ വന്നിട്ട്‌ പൂവാന്ന് വച്ച്‌ അവിടെ വെയ്റ്റ്‌ ചെയ്തു .

കാശുകാരന്‍ വന്നപ്പോള്‍ സെക്യൂരിറ്റി പറഞ്ഞു

'ഒരു മിനിറ്റ്‌ നിക്ക്‌ ട്ടാ. ഞാന്‍ ദൈവത്തിനോട്‌ ഒന്ന് പറയട്ടെ‘

എന്നിട്ട്‌ അവിടന്ന് വിളിച്ച്‌ പറഞ്ഞു:

"ദൈവേ... ദേ ആ ആള്‌ വന്നൂട്ടാ.."

അത്‌ കേള്‍ക്കല്ലാ... ദൈവം വല്യ ഒരു മാലയും ബൊക്കെയുമായി നേരിട്ട്‌ ഇറങ്ങി ഓടി വരുന്നു.. കൂടാതെ ഒരു ഫുള്‍ ബാന്റ്‌ സെറ്റ്‌ ടീമും.

എന്നിട്ട്‌ ഈ കാശുകാരനെ മാലയിടീച്ച്‌... 'വിശുദ്ധനായ സെബാസ്റ്റ്യാനോസേ.. പാട്ടൊക്കെ വച്ച്‌ ... ജാതി ഗംഭീര സ്വീകരണം'

ഇത്‌ കണ്ടിട്ട്‌ ചങ്ക്‌ കലങ്ങിപ്പോയ നമ്മുടെ പാവപ്പെട്ടവന്‍ ഗഡി, ബഹളങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ദൈവത്തിനോട്‌ പേഴ്സണലായി പറഞ്ഞു:

'ഇതൊരുമാതിരി ഊ....(ച്ചാളി) പരിപാടി ആയിട്ടാ ദൈവേ. എവിടെ ചെന്നാലും, അപ്പോ കാശുകാര്‍ക്കേ മാര്‍ക്കറ്റുള്ളൂ, അതിനി സ്വര്‍ഗ്ഗായാലും! എന്നാലും ഇത് വളരെ മോശായി!' അപ്പോള്‍ ദൈവം പറഞ്ഞു:

'അതല്ലഡാ.. ഇവനേ. നമുക്ക്‌ പണക്കാരെന്നോ പാവപ്പെട്ടവനെന്നോ നോട്ടമോ...സ്പെഷല്‍ കണ്‍സിഡറേഷനോ ഇല്ല. പക്ഷെ... അവന്‌ സ്വീകരണം കൊടുത്തേന്റെ കേസെന്താന്ന് ചോച്ചാല്‍......

"എത്രയോ കൊല്ലങ്ങള് കഴിഞ്ഞിട്ടാ ഒരു പണക്കാരന്‍ ഈ പടി കടന്ന് വന്നേന്ന് നിനക്കറിയോ?? അത്‌ ഞങ്ങളൊന്ന് ആഘോഷിച്ചു. അത്രേ ഉള്ളൂ!

Sunday, 19 June 2011

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പ്. സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന വിസ്മയതീരം.... 

കടലുകള്‍ പുണരുന്ന കന്യാകുമാരി. വൈവിധ്യത്തിന്റെ സാഗരസംഗമം. നാഞ്ചിനാടിന്റെ ഹൃദയഭൂമി. പഴയ തിരുവിതാംകൂറിന്റെ നെല്ലറ. സമതലത്ത് വിശാലമായ നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും പൂന്തോപ്പുകളും താമരപ്പൊയ്കകളും. തീരദേശത്ത് ഹരിത കേരസമൃദ്ധി. മലനിരകളില്‍ റബ്ബറിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷി. മണ്‍പാത്ര നിര്‍മ്മാണം, ശില്‍പ്പനിര്‍മ്മാണം, കൈത്തറി എന്നിവ മറ്റ് തൊഴില്‍രംഗങ്ങള്‍. കടലും മലയും കൈകോര്‍ക്കുന്ന മണ്ണില്‍ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകത.

മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന മുനമ്പില്‍ മണല്‍ത്തരികള്‍ക്കു പോലും നിറഭേദം പ്രകടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ്. നിറപൗര്‍ണ്ണമി നാളില്‍ സൂര്യാസ്തമയവും ചന്ദ്രോദയവും കന്യാകുമാരി തീരത്ത് ഒരേ സമയം ദൃശ്യമാകും. 

Saturday, 18 June 2011

മഴ എന്റെ അമ്മ
വീണ്ടും ഒരു മഴ. ജനാലക്കെരികിലൂടെ ഒരു ചൂടു കാപ്പി കുടിച്ച് ഞാന്‍ ഈ മഴയെ
നോക്കി. അവള്‍ ഇന്നും അതു പോലെ തന്നെ. പ്രായമേറിയതിനാലാവാം ശക്തി കുറവാണ്.
അതോ രാവിലേക്ക് പെയ്തിറങ്ങാന്‍ കരുതി വെക്കുന്നതോ?

ഈ മഴ എനിക്ക് വെറും മഴയല്ല. എന്റെ മനസ്സിനെ വളെരെ നോവിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇത് എന്റെ അമ്മയാണ്.

പണ്ട് ഏട്ടന്‍ എനിക്കുണ്ടാക്കിത്തന്ന കടലാസു തോണിയെ ഈ മഴ മുക്കിക്കളഞ്ഞു.
ഓടിച്ചെന്നെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉമ്മറപ്പടിയിലെ അച്ഛന്റെ
ചാരുകസേരയിലെ തുണിയിലൊളിപ്പിച്ച പഴുത്ത ചൂരല്‍..

ഞാന്‍ അവിടെയിരുന്ന് മഴയെ ഇളിച്ചുകാട്ടി. മഴ ഉറഞ്ഞുകാട്ടി. ഞാന്‍ വീണ്ടും
ഇളിച്ചു. മഴയും. അമ്മ എന്നോടുപറഞ്ഞു. മോനേ മഴ പാവമല്ലേ? നിനക്കു
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണ്ടേ അതിന് മഴപെയ്യണ്ടേ? മഴയെക്കുറിച്ച്
എന്റെ ആദ്യ അറിവ്. എന്റെ അമ്മ പകര്‍ന്നു തന്നത്. അങ്ങനെ ഞങ്ങള്‍
കൂട്ടുകാരായി. ഒരു വെയിലിന്റെ സാമീപ്യത്തോടെ അവള്‍ എന്നെ ചിരിച്ചുകാട്ടി.

പിന്നെ ഒരോമഴയിലും ഞാന്‍ അവളൊട് കഥപറഞ്ഞങ്ങനെ ഉമ്മറപ്പടിയിലിരുന്നു.
ചിലപ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് മഴയുടെ താരാട്ടും കേട്ട്, അമ്മയുടെ
കഥകള്‍ കേട്ട്… പുറത്ത് മഴപെയ്യുമ്പോള്‍ അമ്മയുടെ മടിയില്‍ തലവെച്ച് കഥകള്‍
കേട്ട് മഴയെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നോ? അപ്പോള്‍ ആ മഴ കഥ
നമ്മുടെ മുന്നില്‍ അഭിനയിച്ചു കാണിക്കും. പിന്നെ രാത്രികളില്‍ ഈ മഴ ആരോടോ
ദേഷ്യപ്പെടും വലിയ ഉച്ചത്തില്‍. അപ്പോള്‍ ഞാന്‍ എന്റമ്മയെ കെട്ടിപ്പിടിച്ച്
ഉറങ്ങും. പുലര്‍കാലത്ത് അവള്‍ ചാറിപ്പെയ്യുന്നുണ്ടാവും. തലേന്ന്
പേടിപ്പിച്ചതിന്റെ പരിഭവം ഞാന്‍ അവളോട് പറയും. സഹനത്തിന്റെ നെല്ലിപ്പലക
കാണുമ്പോള്‍ ചിലപ്പോള്‍ അമ്മ എന്നെ അടിക്കും.. പക്ഷേ മഴ എന്നെ
സമാധാനിപ്പിക്കും.സ്കൂള്‍ വിട്ട് മഴ നനഞ്ഞ് കേറിവരുമ്പോള്‍ മരുന്നുപൊടി
തലയി തൂത്ത് തരുമായിരുന്നു അമ്മ. അങ്ങനെ മഴയും അമ്മയും… മറക്കാന്‍ പറ്റുമോ?

ഞാന്‍ ഏറ്റവും വേദനിച്ച മൂഹൂര്‍ത്തങ്ങള്‍ക്കും മഴ സാക്ഷിയാണ്…..

ആടിത്തിമര്‍ത്ത് മറിഞ്ഞ് ചിരിച്ച് കളിച്ച് ഒരവധിക്കാലം എല്ലാവരേയും പോലെ
ഞാനും…….അങ്ങനെ ഒരവധിക്കാലം തീരാന്‍ പോകുന്നു. ഇടവപ്പാതി അങ്ങനെ ഉറഞ്ഞ്
തുള്ളി വരണുണ്ട്. അമ്മക്ക് അസുഖവും. വല്യമ്മയുടെ മകളുടെ കല്യാണമടുത്തു. ഇനി
മൂന്നു ദിനം കൂടി. ഒരു തണുത്ത സന്ധ്യ. ആ തണുപ്പിനെ അതി ജീവിക്കാന്‍
അമ്മക്കാവുമായിരുന്നില്ല. മൗത്ത് കാന്‍സര്‍ അവരെ അത്രത്തോളം നോവിച്ചു
കഴിഞ്ഞിരുന്നു. അങ്ങനെ ഒരു പിടച്ചില്‍ മനസ്സും അമ്മയുടെ ശരീരവും, ഒപ്പം
തകര്‍ത്ത മഴയും. ഇനി മഴയത്ത് എനിക്കു കിടക്കാന്‍ അമ്മയുടെ മടിത്തട്ടില്ല..
അവള്‍ക്ക് താളം പിടിക്കാന്‍ അമ്മയുടെ താരാട്ടും….

വല്യമ്മയുടെ മകള്‍ക്ക് വളരെ അലോചനകള്‍ക്ക് ശേഷം ഒത്തു വന്ന വിവാഹം. അത്
മുടങ്ങിക്കൂടത്രേ!! അന്നു രാത്രിതന്നെ എല്ലാം…. കോരിച്ചൊരിയുന്ന മഴയത്ത്
ഓലകള്‍ മേഞ്ഞൊരു ശവകുടീരം. അന്ത്യകര്‍മ്മങ്ങള്‍ക്ക് എന്നെ കുളിപ്പിച്ചതും
മഴയായിരുന്നു. ഈ മഴ നനഞ്ഞാന്‍ പൊടി തൂത്തുതരാന്‍ എനിക്കാരുമില്ല. ആരും…!! ഈ
മഴയത്ത് ഒരു നനഞ്ഞ ആത്മാവ് എന്നെ കാണുന്നുണ്ടായിരിക്കാം.. ചാണകവരളിയില്‍ ആ
ശരീരം നീറിനീറി ഭസ്മമായി… അതുവരെ ആ മഴയില്‍ ഞാന്‍ ആ കുടീരത്തിന്നു
കാവലിരുന്നു…. എന്റെ ദേഹത്ത് മഴത്തുള്ളികള്‍ തലോടി..എന്റെ കണ്ണീരിനെ അവര്‍
നേര്‍പ്പിച്ചു….ആ പെരുമഴയിലും വിയര്‍ത്തൊലിക്കുന്ന എന്റെ മനസ്സിനെ ഒരു
കാറ്റായി..അവള്‍…ആ മഴ…ഈ മഴ അത് അമ്മയാണ്.. ഇനിയുള്ള ഓരോമഴകളും അത്
അമ്മതന്നെ….

ഒരോ മഴക്കും ഞാന്‍ എന്റെമ്മയെ കാണാന്‍ ഉമ്മറപ്പടിയില്‍ ഇരിക്കാറുണ്ട്… ഇടക്കിടെ മുറ്റത്തിറങ്ങി ആ മഴയില്‍ കുതിരാറുമുണ്ട്…





പ്രിയ കൂട്ടുകാരെ വായിച്ചു നോക്ക് ഈ കഥ ഇഷ്ടപെട്ടാല്‍ കമന്റ്‌ ഇടണേ......


                                                                                                  @CHU ROMEO...................
"നീ രാത്രി മുഴുവന്‍ പെയ്തു നിറഞ്ഞിട്ടു.....അവസാനം നൂല് പോലെ നേര്‍ത്ത്.....നേര്‍ത്ത്.....പുല്‍കൊടി തുമ്പില്‍ ബാക്കി ആവുന്ന ആ മഞ്ഞു കണം ആവണം എനിക്ക്....... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍...എങ്ങോ വിടരുന്ന ഒരു നോവിന്‍റെ പ്രഭാതത്തില്‍ ഒരു മാത്ര കൊണ്ട് അലിഞ്ഞു ഇല്ലാണ്ട് ആവാന്‍.......അങ്ങനെ എങ്കില്‍ നിന്‍റെ നോവ്‌ പെയ്തു ഇറങ്ങിയ.....ഓരോ സന്ധ്യകളിലെയും.....അവസാന കണമായി......എത്ര പുലരികള്‍ കാണാം.....എനിക്ക്...!!!"


ഓര്‍മകളില്‍ മറഞ്ഞുപോയി...എന്റെ മഴയേ നിനക്ക് എങ്ങനെ കിട്ടി ഇത്രയും സൗന്ദര്യം....ഒരു നൊമ്പരം...സുഖമുള്ള ഒരു നൊമ്പരമായി...അങ്ങു ദൂരെ നിനക്കായി ഞാനും....


                                                                                     @chu romeo.............
വേനലിലും മഴ കത്ത് നിന്ന പെണ്ണിനോട് 
മേഘം മുഖം തിരിച്ചു പറഞ്ഞു...
ഇനിയും വയ്യ
എത്ര മഴക്കാലം നിനക്ക് ഞാന്‍ തന്നൂ...
ഊരുതെണ്ടിയായ മഴമുകിലിനെ
പ്രണയിച്ചത് തെറ്റോ?
രാത്രിയുടെ ഏകാന്തതയില്‍
മഴയില്ലാതെ
ഇനിയെങ്ങിനെ ആര്‍ത്തലച്ചു കരയും?
വെയിലേറ്റു പിണങ്ങിപ്പോയ സ്വപ്‌നങ്ങള്‍
തിരികെ വരുമോ?
പിന്നെ
പെയ്യാതെ പോകുന്ന മുകിലുകള്‍ നോക്കി
അവള്‍ കാത്തിരുന്നു...
ആകാശത്തിന്റെ അനതതയില്‍
മേഘമായി അലയാന്‍...
                                                                                      kichuz

മഴ

മഴ നേര്‍ത്ത നിലവിളിയായി തോന്നി. തോണി എത്തിയിട്ടില്ല. പുഴയില്‍ മഴയുടെ എണ്ണമില്ലാത്ത പാദങ്ങള്‍ തെളിഞ്ഞുമായുന്നു. കാലന്‍കുടയുടെ സൂചി വലുപ്പത്തിലുള്ള ഓട്ടകളിലൂടെ ആകാശം ഗംഗനേയും കുഞ്ഞിനേയും നോക്കി. കുഞ്ഞിനെ ഇടത്തെ തോളിലേക്ക് കിടത്തി അയാള്‍ കുട കൈകള്‍ കൊണ്ട് നെഞ്ചിന് കെട്ടിയിരുന്നു.

താളിന്‍ചപ്പില തലയ്ക്ക് പിടിച്ച് ഒരു വൃദ്ധന്‍ പുഴക്കരയിലേക്ക് കുന്നിറങ്ങി വന്നു. വൃദ്ധന്റെ ഉടുമുണ്ട് മുക്കാലും നനഞ്ഞിരുന്നു. കരയില്‍ തോണി കാണാത്തതില്‍ വൃദ്ധന്റെ മുഖത്ത് നിരാശ പടര്‍ന്നു.
അയാളൊന്ന് നീട്ടിക്കൂവി, മഴയിലതൊലിച്ച് പോയി.

മണലിലേക്ക് പാതിേയാളം താണിരുന്ന തന്റെ വലം കാലില്‍ കണ്ണുകളിട്ട ഗംഗനെ വൃദ്ധന്‍ കണ്ടു. വേച്ചുവേച്ച് വൃദ്ധന്‍ ഗംഗനടുത്തെത്തി. 'എന്നെക്കൂടി കുടയില്‍ കൂട്ടുമോ മോനെ. തണുത്ത് എല്ല് പൊട്ടുന്നു...' വൃദ്ധനെയൊന്ന് നോക്കി ഗംഗന്‍ കുട പകുത്തു. വൃദ്ധന്‍ താളിന്‍ ചപ്പില താഴ്ത്തിപ്പിടിച്ച് കുടയിലേക്ക് കയറി. വൃദ്ധന്‍ കടപ്പാടോടെ ഗംഗനെ നോക്കി ഒന്ന് ചിരിച്ചു. ഗംഗനൊന്നും മിണ്ടാതെ കുട മറച്ച്പ്പിടിച്ച മഴയിലേക്ക് കാല് ചാരിവെക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു. 'എവിടെയാണ് വീട്?'വൃദ്ധന്‍ ചോദ്യത്തിന് ഒന്നും പറയാതെ ഗംഗന്‍ പുഴക്കക്കരെ കണ്ണുകള്‍ ചൂണ്ടി. കുഞ്ഞിന്റെ ശിരസില്‍ ഗംഗന്‍ വിരല്‍ വെച്ചു. കുഞ്ഞിനെ വൃദ്ധന്‍ സ്‌നേഹത്തോടെ നോക്കി ''ഉറങ്ങുകയാണല്ലേ?'' ഗംഗന്‍ തലയാട്ടി.
തോണി വന്നു. മഴയ്ക്ക് ചെറുപ്പം വന്നതാവാം താളാന്‍ ചപ്പില തലയ്ക്ക് മീതെ വീണ്ടും പിടിച്ച് വൃദ്ധന്‍ തോണിയില്‍ കയറി. ഗംഗനെ സഹായിക്കാന്‍ വൃദ്ധന്‍ കൈ നീട്ടി. ഗംഗന്‍ നിസംഗനായി വൃദ്ധനെയൊന്ന് നോക്കി തോണിയിലേക്ക് കാലെടുത്തു, കുട ചെരിഞ്ഞു. വൃദ്ധന്‍ കുട പിടിച്ചു.
ഗംഗനഭിമുഖമായി വൃദ്ധനിരുന്നു. താളിന്‍ചപ്പില വെളളത്തിന്റെ സ്ഫടിക നിറത്തിലുള്ള ബലൂണുകള്‍ പുഴയ്ക്ക് കൊടുത്തു. ''കുട നേരെ പിടിക്ക് കുഞ്ഞീരെ തലയ്ക്ക് മഴ കൊളളണ്ട, വല്യവരെക്കാളും കുഞ്ഞ്യക്ക് സൂക്കേട് വന്നാല്‍ വല്യവെഷമമാണ്. നേരാവണ്ണം പറയാനും കഴീലാ വേദന സഹിക്കാനും കഴീല....'' വൃദ്ധന്റെ ഒച്ച മഴയില്‍ പൊന്തി. ഗംഗന് ഇത്തവണ അയാളോട് സ്‌നേഹം തോന്നി.

വൃദ്ധന്‍ മടിക്കുത്തിലെ കടലാസ് പൊതിയഴിച്ച് ഒരു ഉള്ളിവടയെടുത്ത് ഗംഗന് നീട്ടി ''എണീറ്റാല്‍ കുഞ്ഞിക്ക് കൊടുക്കണം'' ഗംഗന് നോട്ടം പതറി ഉള്ളിവട വാങ്ങി അയാള്‍ മഴകുളിപ്പിക്കുന്ന പുഴയിലേക്ക് ശൂന്യനായി.

പുഴക്കപ്പുറമെത്തിയപാടെ മഴ മറന്നെന്നോണം തൊണ്ടന്‍ കുട അടച്ച് ഗംഗന്‍ വേഗം നടന്നു. 'കുഞ്ഞിക്ക് മഴ കൊളളും' എന്ന് വൃദ്ധന്‍ ഏക്കം വലിക്കുന്ന ഒച്ചയില്‍ പറഞ്ഞത് ഗംഗന്‍ കേട്ടില്ല. മഴയില്‍ പൂണ്ട തന്റെ വീട് ഗംഗന്‍ കണ്ടു. കളത്തിലേക്ക് കയറുമ്പോള്‍ കാല് വഴുതി ഉള്ളിവട മഴയെടുത്തു ഭാര്യ മഴയിലേക്ക് പാഞ്ഞു വരുന്നു ന്റെ മോനെ. ഞാനെനിയെന്തിനാ ജീവിക്കുന്നത്....!

Friday, 17 June 2011

മഴ ..
ആരെയും കൊതിപ്പിക്കുന്ന
സുന്ദരി ..
എന്നും നനവുള്ള ഓര്‍മ്മകള്‍ മാത്രം തരുന്ന എന്‍റെ കൂട്ടുകാരി ..
കൊതി തോന്നും പലപ്പോഴും മഴയത്ത് ഇറങ്ങി നടക്കാന്‍..
മഴയെ അനുഭവിക്കാന്‍ .അസ്വതിക്കാന്‍ ..
ഒരു മരച്ചുവടിലോ ഒരു വാഴയിലക്കടിയിലോ നിന്ന് മഴ അസ്വതിക്കാന്‍ ..

ആദ്യമായ്
ചിണുങ്ങി കരഞ്ഞു പള്ളിക്കൂടത്തില്‍ പോയപ്പോള്‍ മഴയായിരുന്നു
കൂട്ടിനു..കരയുമ്പോള്‍ കണ്ണുനീര്‍ കഴുകികളഞ്ഞു എന്നെ അസ്വസിപ്പിച്ച എന്‍റെ
കൂട്ടുകാരി..

പുതിയ പുതിയ വര്‍ഷങ്ങള്‍ വര്‍ഷകാലങ്ങള്‍..
അങ്ങനെ മഴയുടെ വിവിധ ഭാവങ്ങള്‍..
ചിലപ്പോള്‍ കരയുന്ന കൊച്ചു കുട്ടിയായ്‌..
മറ്റുചിലപ്പോള്‍ തഴുകി തലോടുന്ന കാമുകിയായി..
പിന്നെയും ചിലപ്പോള്‍ അലറി വിളിച്ചു എന്നെ പേടിപ്പിച്ച പേമാരിയായ്..

ആദ്യമായ്
അവളെ കണ്ട നാളിലും മഴയായിരുന്നു..എന്‍റെ കലാലയത്തിന്റെ നനഞ്ഞ ഇടനാഴിയില്‍
വിറയാര്‍ന്ന കണ്ണുകളുമായ് എന്നെ ആദ്യമായ് നോക്കി കടന്നുപോയ
ആദ്യനുരാഗത്തിനും മഴയായിരുന്നു സാക്ഷി.

എന്താണെന്നറിയില്ല എന്നോടവള്‍ വിടപറഞ്ഞ ദിവസം മഴ വന്നില്ല..
എന്‍റെ കണ്ണുനീര്‍ ഒളിപ്പിക്കാന്‍..
എന്നെ ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കാന്‍..

മഴ പ്രണയമാണ്...........


സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നതാണ് മഴ. മഴ മുഴുവനായും ഭൗമോപരിതലത്തില്‍ എത്താറില്ല. ചിലപ്പോള്‍ താഴേക്ക് പതിക്കുന്ന ജലത്തുള്ളികള്‍ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുന്‌പോള്‍ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു എന്ന് ശാസ്ത്രീയമായ നിര്‍വചനം ഉണ്ടായാലും മലയാളിക്ക് മഴ ഇതൊന്നുമല്ല. മഴയ്ക്കുള്ള നിര്‍വചനങ്ങള്‍ ഏറെയാണ്. മഴ പ്രണയമാണ്. മഴ കനിവാണ്. മഴ ഓര്‍മ്മയാണ്. മഴ മരണമാണ്. പുസ്തകങ്ങളും കുപ്പായങ്ങളും നനഞ്ഞ് ക്ലാസില്‍ മടിയോടെ കയറിയിരിക്കുന്നത് മുതല്‍ മരിച്ച വീട്ടില്‍ നിന്ന് മഴ നനഞ്ഞ് മരണത്തെയോര്‍ത്തിറങ്ങുന്നത് വരെയുള്ള ദൂരങ്ങളിലെല്ലാം മഴയുണ്ട്. അപ്പോള്‍ മഴ ജീവിതമാകുന്നു. നമുക്കൊരുമിച്ച് മഴ നനയാം...


                                                                                      മഴനീര്‍തുള്ളി

Thursday, 16 June 2011

എന്‍റെ ആത്മാവിനു അപ്രാപ്യമായ ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു കണ്ണീരില്‍ പുഞ്ചിരിയില്‍ ഈ ജീവിതത്തിന്‍റെ സമസ്ത ഭാവങ്ങളിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു ദൈവം അനുവദിച്ചാല്‍ ഞാന്‍ നിന്നെ ഇതിലുമേറെ സ്നേഹിക്കും ഒത്തിരി ഇഷ്ടത്തോടെ 

                                                                                           എന്ന് സ്വന്തം മഴനീര്‍തുള്ളി 

കാത്തിരിപ്പ്‌ ......

എപ്പോഴും എന്തിനൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പല്ലേ ജീവിതം സ്നേഹത്തിനു സാന്ത്വനത്തിന് കാരുണ്യത്തിനു.......
ഒന്നും ആശിക്കാനില്ലെന്നു വരുമ്പോള്‍ മരണത്തിനു വേണ്ടി പോലും നമ്മള്‍ കാത്തിരിക്കുന്നു.............
എവിടെയോ ഏകാന്തതയുടെയോ വ്യര്‍ത്ഥതയുടെയോ മടുപ്പിന്റെയോ സങ്കടങ്ങള്‍ 
എന്‍റെ ഹൃതയം ഒരു തരിശുനിലം പോലെ തോന്നുന്നു ഉഷ്ണക്കാറ്റുകളും കരിമേകങ്ങളും അവയുടെ നിഴലുകളും  മാത്രം 
വഴിതെറ്റി പോലും ആരും വരുന്നില്ല ......................

                                                                                 Bye        മഴനീര്‍ തുള്ളി 

.

ആത്മഹത്യ കുറിപ്പ്

സവ്ഹൃതത്തിലും എന്‍റെ സ്വപ്നത്തിലും 
എന്നും നിന്നെ സ്നേഹിക്കാന്‍ ഞാന്‍ മറന്നിരുന്നില്ല ഞാന്‍ വിട പറയുന്നു നാളെ ഞാന്‍ എന്‍റെ കൊഴിയുന്ന സ്വപ്നത്തില്‍നിന്നും സുന്ദര ജീവിതത്തില്‍ നിന്നും



bye oru frnd

dear frndz ithoru penkuttiyude maranakkurippau...
bye achu......


My favorit song


Wednesday, 15 June 2011

നാടന്‍ ലവ് ലെറ്റര്‍


കളിക്കൂട്ടുകാരി

ഒരു ചാറ്റല്‍ മഴയത്ത് ഒരു കുഞ്ഞു കുടയുമായി
വിദ്യാലയത്തിലെ ആധ്യനാളില്‍....
അപരിചിതത്വത്തിന്‍ ഭീതി നിറഞ്ഞൊരാ
കണ്‍ കോണില്‍ ഞാന്‍ കണ്ട നീര്‍ തുള്ളികള്‍...
ഒരു കുഞ്ഞു തേങ്ങലായ് നിന്‍ കവിളിണകളില്‍....
പൂവിതളില്‍ വീണ മഞ്ഞു തുള്ളി പോലെ.....



                                     By @chu Romeo.........

heartbeatz

                            എനിക്ക് നിന്നെയും നിനക്ക് എന്നെയും 
                            ഇനിയീ ജന്മത്തില്‍ തിരിച്ചുകിട്ടില്ലലോ 
                            എന്ന് അറിയാത്ത തേങ്ങല്‍ മവ്നമായി 
                            പറയാതെ പോയ ഒരു യാത്രാ മൊഴിയുടെ 
                            നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി 
                            വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ ........

                                                                                          മഴനീര്‍തുള്ളി 
നിന്‍റെ ഏകാന്തമായ ഓര്‍മ്മയുടെ വഴിയില്‍ 
എന്നെങ്കിലും നീ എന്നെ അറിയും 
അവിടെ നീ എന്റെ കാല്‍പാടുകള്‍ കാണും
അന്ന് നീ അറിയും നിന്നെ ഞാന്‍ -
എത്രയധികം സ്നേഹിച്ചിരുന്നുവെന്ന്
                               
                                          സ്നേഹത്തോടെ
                                   
                                          നിന്‍റെ  മഴനീര്‍തുള്ളി